Skip to main content

Posts

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം-ഋഷികേശ് |Yathrakal ishtam| spiritual capital of India Rishikesh in Malayalam

Kedarnath temple Photo courtesy insta@ keraliann വടക്കൻ ഉത്തരാഖണ്ഡിലെ ഒരു നഗരമാണ് ഋഷികേശ്. ഹിമാലയൻ മലനിരകൾ അതിരിട്ടു നിൽക്കുന്ന താഴ് വരയിൽ പുണ്ണ്യനദിയായ ഗംഗയുടെ തീരത്താണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. നൂറിലധികം ക്ഷേത്രങ്ങളും യോഗ കേന്ദ്രങ്ങളും, പ്രകൃതി മനോഹാരിതയുമാണ് ഈ സ്ഥലത്തെ സവിശേഷമാക്കുന്നത്     കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളിലേക്കുള്ള  യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പണ്ട് കാലത്ത് ഋഷിവര്യന്മാർ ശാന്തമായ ഗംഗയുടെ തീരത്ത് തപസ്സ് ചെയ്യതിരുന്നതായി പറയപ്പെടുന്നു. യോഗ കാപ്പിറ്റൽ എന്ന് അറിയപ്പെടുന്നത് ഋഷികേശാണ്. ഒരുപാടത്തികം യോഗ കേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. ആദ്യകാലത്ത് ആത്മീയത തേടിയായിരുന്നു ഏറ്റവുമധികം ആളുകൾ ഇവിടെ എത്തിച്ചേരുന്നത്. ഇപ്പോൾ ആത്മീയതക്ക് പുറമെ ടൂറിസവും പച്ച പിടിച്ചിട്ടുണ്ട്.     ഗംഗയിലുടെയുള്ള റിവർ റാഫ്ടിംഗ്, പാരാഗ്ലൈടിംഗ്, കായാക്കിങ്, ബൻജി ജംമ്പിങ്,  ക്യാമ്പിങ്. ഇത്തരത്തിലുള്ള നിരവധി സാഹസിക പ്രവർത്തനങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി- റൻ ഓഫ് കച്ച് |Largest salt desert in the world in Malayalam| Yathrakal ishtam

  ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ, അതാണ് റൻ ഓഫ് കച്ച്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2500 ചതുരശ്ര കിലോമീറ്ററാണ് ഈ ഉപ്പ് ഒരുഭൂമിയുടെ ആകെ വിസ്തീർണ്ണം.      ഒരു കാലത്ത് കടൽ കയറി കിടന്ന ഒരു ഇടമായിരുന്നു റൻ ഓഫ് കച്ച്. കാലക്രമേണ കടൽ പിൻവാങ്ങുകയും അവശേഷിച്ച കടൽജലം വറ്റിപ്പോകുകയും പിന്നീട് ഉപ്പ് രൂപം കൊള്ളുകയും ചെയ്തു. എല്ലാ മഴക്കാലത്തും അവിടെ മഴവെള്ളം കെട്ടിക്കിടന്ന് തടാകം രൂപപ്പെടുകയും, മഴക്കാലം അവസാനിക്കുമ്പോൾ ഉപ്പ് അവിടെ രൂപം കൊള്ളും.     സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു പരുപാടിയാണ് റൻ ഉദ്സവ്. ഗുജറാത്ത് ടൂറിസമാണ് ഈ പരുപാടി നടത്തുന്നത്. വർഷവും 3 മാസത്തോളം നീണ്ടു നിൽക്കുന്ന റൻ ഉദ്സവ് ഡിസംബർ മുതൽ ഫെബ്രുവരിവരെയാണ് നടത്തപ്പെടുന്നത്. 400 ൽ പരം കൂടാരങ്ങളിൽ താമസത്തിനും  മറ്റുമുള്ള സൗകര്യവും ഭക്ഷണശാലയും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത നൃത്തം, സംഗീതം, കരകൗശലവിദ്യ, എന്നിവയാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഇതിനെല്ലാം പുറമെ ഒരുപാടത്തികം സാഹസിക പരിപാടികളും ഇവിടെ നടത്തപ്പെടുന്നു. ഗുജറാത്തിൽ വരുന്...

മലകളുടെ റാണിയായ ഡാർജിലിംഗിലെ വിശേഷങ്ങൾ | Darjeeling, the queen of hills | Yathrakal ishtam

  പശ്ചിമ ബംഗാളിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഡാർജിലിംഗ്. അതിമനോഹരമായ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.       2,042 മീറ്റർ ഉയരത്തിലാണ് ഡാർജിലിംഗ് സ്ഥിതി ചെയ്യുന്നത്. 19നൂറ്റാണ്ട് മുതൽ ബ്രിട്ടീഷുകാർ അവരുടെ അധികാരം ഇവിടെ ആരംഭിച്ചിരുന്നു.  ആ കാലത്ത് തന്നെയാണ് ഇവിടെ തെയ്ല കൃഷി ആരംഭിച്ചത്. ഇതെ തുടർന്ന് ബ്രിട്ടീഷ് ശൈലിയിലുള്ള നിരവധി സ്കൂളുകൾ ഇവിടെ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി വിദ്യാർത്ഥികളെ അവിടേക്ക് ആകർഷിക്കുന്നു.       കൽക്കരി കൊണ്ട് പ്രവർത്തിക്കുന്ന ട്രെയിനാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ജബൽപൂർ മുതൽ ഡാർജിലിംഗ് വരെയാണ് ഈ പാത നിലകൊള്ളുന്നത്. 2അടി വീതിയുള്ള നാരോഗേജ്ജാണ് ഉപയോഗിച്ചിരിക്കുന്നത്. 1879 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 2 വർഷം എടുത്തു ഇത് പൂർത്തിയാക്കാൻ. ഈ റെയിൽവേയുടെ പ്രാധാന്യം മനസ്സിലാക്കി UNESCO ലോകം പൈതൃക പട്ടികയിൽ സ്ഥാനം നൽകിയിട്ടുണ്ട്. ഡാർജിലിംഗിൽ എത്തുന്ന ഏവുമധികം സഞ്ചാരികൾ സന്ദർശിക്കുന്ന ഉദ്യാനമാണ് നൈറ്റിൻഗെയിൽ പാർക്ക് ( Nightingale Park). ഈ ഉദ്യാനത...

അധികമാരും അറിയാത്ത കൊങ്കൺ റെയിൽവേയുടെ ചരിത്രം| history of Konkan railway

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ റെയിൽ പാതകളിൽ ഒന്നാണ് കൊങ്കൺ റെയിൽ പാത. കർണ്ണാടകയിലെ മങ്കലാപുരം മുതൽ മഹാരാഷ്ട്രയിലെ റോഹ വരെയാണ് ഈ പാത നിലകൊള്ളുന്നത്. 1980 കളിലാണ് കൊങ്കൺ വഴി റെയിൽ പാത വേണമെന്ന ആവശ്യം ശക്തമാകുന്നത്. തുറമുഖ നഗരങ്ങളായ മങ്കലാപുരത്തിനേയും മുംബൈയേയും കൊങ്കൺ തീരത്തിലൂടെയും പശ്ചിമഘട്ട മലനിരകളിലൂടെയും ബന്ധിപ്പിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.           ഈ റയിൽ പാത പ്രധാനമായും കടന്നു പോവുന്നത് കൊങ്കൺ തീരത്തിനു സമാനമായിട്ടാണ്. 1966 ൽ മഹാരാഷ്ട്രയിലെ ദിവ മുതൽ തൻവേൽ വരെ പാത നിർമ്മിച്ചു. 1986 ൽ ഈ പാത റോഹ വരെ നീട്ടി. ഇതെ സമയം തന്നെ മങ്കലാപുലത്ത് നിന്നും തൊക്കൂർ വരെ പാത നിർമ്മിച്ചു. കേന്ദ്ര റയിൽവേ മന്ത്രാലയം കൊങ്കൺ വഴിയുള്ള സർവേക്കായി സതേൺ റെയിൽവേയെ ഏർപ്പെടുത്തി. 1984 ൽ സർവേ പൂർത്തിയാക്കി. കർണ്ണാടകയിലെ സൂർത്ത്കൽ മുതൽ ഗോവയിലെ മടഗാവ് വരെയായിരുന്നു ആദ്യ സർവേ. പിന്നീട് റോഹവരെ സർവേ പൂർത്തിയാക്കി. 1990 ജുലൈ 19 ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ (KCRL) രൂപികരിച്ചു. ശ്രീ. ഇ. ശ്രീധരനെ KCRL ന്റെ മേധാവിയായിട്ട് നിയമിച്ചു. 1991 സെപ്റ്റംബർ 15 ന് റോഹയിൽ ഇതിന്റെ തറക്കല്ല് സ്...

കാശ്മീരിന്റെ സ്വന്തം ദാൽ തടാകം.| Kashmir's own dal lake

 കാശ്മീർ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കുറേയധികം മലനിരകളും സംഘർഷഭരിതമായ ഭൂമിയും ഒക്കെയാണ്. ജമ്മുകാശ്മീറിന്റെ വേനൽ കാല തലസ്ഥാനമാണ് ശ്രീനഗർ.           ശ്രീനഗറിലാണ് ദാൽ തടാകം സ്ഥിതി ചെയ്യുന്നത്. ഒരുപാട് ആളുകൾ ഈ തടാകത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഈ തടാകത്തിലെ പ്രധാന ആകർഷണമാണ് അവിടുത്തെ ശിക്കാരകൾ. തടാകത്തിൽ തന്നെ താമസം ഒരുക്കിതരുന്ന ഹൗസ് ബോട്ടുകളും അവിടെ കാണാൻ സാധിക്കും.        Copyright to @ abhi_s എല്ലാ ദിവസവും രാവിലെ ആളുകൾ സാധനങ്ങൾ വാങ്ങുവാനും വിൽക്കുവാനും വള്ളങ്ങളിൽ ഒത്ത് ചേരുന്ന ഒരു ഭാഗം ദാൽ തടാകത്തിൽ കാണാൻ സാധിക്കും. അവിടെ എത്തുന്ന ഒരു ചെറിയ ശതമാനം അവിടെ സന്ദർശിക്കാറുണ്ട്. ഈ തടാകത്തിന്റെ മറ്റൊരു അരികിലാണ് പണ്ട് മുകൾ രാജവംശത്തിലെ ചക്രവർത്തിയായ ജഹാംഗീർ സ്ഥാപിച്ച ഷാലിമാർ ബാഗ് ഉദ്യാനം നിലകൊള്ളുന്നത്. ശ്രീനഗർ വിമാനത്താവളം വഴിയോ, ഉദംപ്പൂർ റേയിൽവേ സ്റ്റേഷൻ വഴിയോ, റോഡ് മാർഗ്ഗമോ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും.

നേപ്പാൾ എന്ന അത്ഭുത ലോകം | wonderful world in nepal

 ഇന്ത്യക്കാർക്ക് സുപരിചിതമായ  അയൽ രാജ്യമാണ് നേപ്പാൾ. നേപ്പാൾ നിന്ന് ഒരുപാട് ആളുകൾ ഇന്ത്യയിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാർക്ക് നേപ്പാളിലേക്ക് പോവാൻ വിസയുടെ ആവശ്യം ഒന്നും ഇല്ല അതുപോലെ തന്നെ അവർക്ക് ഇങ്ങോട്ടും. ഹിമാലയ മലനിരകളാൽ ചുറ്റപ്പെട്ടത്തും ഇന്റൊ- ഗംഗ സമതലത്തിന്റെ ഭാഗവുമാണ് ഈ രാജ്യം. മല മുകളിലേക്കുള്ള ട്രെക്കിങ്ങ്, പാരാ ഗ്ലൈഡിങ് കൂടാതെ തന്നെ ആ നാടിന്റെ ആത്മീയതയും എല്ലാം തന്നെ അവിടെ എത്തിയാൽ കാണാൻ സാധിക്കും.  2015 ൽ നേപ്പാളിലുണ്ടായ ഭൂചലനം ഏതാണ്ട് 14 ളം ജില്ലകളിലാണ് നാശനഷ്ടം വിതച്ചത്. കാഠ്മണ്ഡുവിലെ ചില ചരിത്രാവശിഷ്ടങ്ങളെ അത് ബാധിച്ചു. ഇപ്പോൾ പുനരുദ്ധാനം നടത്തി പഴയ അവസ്ഥയിൽ കൊണ്ടു വന്നിട്ടുണ്ട്.  കാഠ്മാണ്ഡു (Kathmandu) നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു. ഒരുപ്പാടതികം ആളുകൾ  തിങ്ങി നിറഞ്ഞ് താമസിക്കുന്നു. ചരിത്രത്തിന്റെ ശേഷിപ്പുകൾ നിരവധി കാണാൻ സാധിക്കും. ബോധനാദ് സ്തൂപം ടിബറ്റ് സന്ന്യാസികളുടെ ഒരു ആരാധനകേന്ദ്രമാണ്. ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം അത് നിലകൊള്ളുന്ന സ്ഥലം തന്നെയാണ്. ടിബറ്റൻ തോരണങ്ങൾ കെട്ടി അലങ്കരിച്ച ഒ...

ചിക്കമഗളൂരിൽ പ്രധാനമായി കാണാനുള്ള 5 സ്ഥലങ്ങൾ | Top 5 places to visit in chikamagalur in Malayalam

 കർണാടക സംസ്ഥാനത്തിലെ പ്രധാന ഹിൽ സ്റ്റേഷനാണ് ചിക്കമഗളൂർ. നമ്മുടെ നാട്ടിലെ മൂന്നാൻ പോലെ. പ്രകൃതിയുടെ മനോഹാരിത വിളിച്ചു പറയുന്ന ഒരിടമാണ് ഇത്. മലകളും കുന്നുകളും അതിരിടുന്ന താഴ്‌വര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോഫി( കാപ്പി) ഉത്പാദിപ്പിക്കുന്ന ഒരിടമാണിത്. ചിക്കമഗളൂർ എന്ന വാക്കിന് അർത്ഥം ഇളയ മകളുടെ നാട് എന്നാണ്. രുക്ക്മങ്കട എന്ന രാജാവ് തന്റെ ഇളയ മകൾക്ക് സ്ത്രീധനമായി കൊടുത്ത സ്ഥലമാണ്. അത് തന്നെ ആ നാടിന്റെ പേരായി.  Coffe plantation     ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ, 16ാം നൂറ്റാണ്ടിൽ ബാബ ബുധൻ എന്ന സൂഫി സെയ്ന്റ് ഒരിക്കൽ ഹജ്ജിന് പോയപ്പോൾ കോഫി കുടിക്കാൻ ഇടയായി. ആ വ്യത്യസ്ത പാനിയത്തെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അന്ന് യമനിൽ മാത്രമാണ് കാപ്പി കൃഷിയുണ്ടായിരുന്നത്. അവിടെ നിന്നും ഉണക്കിയതല്ലാത്ത കാപ്പിക്കുരു രാജ്യത്തിന് പുറത്തേക്ക് കൊണ്ടുവരുന്നത് കുറ്റക്കരമായിരുന്നു. മറ്റൊരു രാജ്യത്ത് കൃഷി ചെയ്യാത്തിരിക്കാൻ വേണ്ടിയാവാം അവിടെ അങ്ങനെയൊരു നിയമം ഉണ്ടായിയുന്നത്. ഏഴ് കാപ്പിക്കുരു തന്റെ കീശയിലിട്ട് ഇന്ത്യയിലേക്ക് കപ്പൽ കയറി. അത് അദ്ദേഹം ചിക്കമഗളൂരിൽ കൃഷി ചെയ്യ്തു....

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം നമ്മുടെ നാട്ടിലാണ് | First eco-tourism in india

 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ- ടൂറിസം നമ്മുടെ നാട്ടിലാണെന്ന് എത്രപേർക്ക് അറിയാം? അതെ, തെന്മലയാണ് അത്. കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്ത് സഹ്യപർവതത്തിന്റെ പടിഞ്ഞാറെ അരികിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.   ഇക്കോ-ടൂറിസത്തിൽ പ്രധാനമായും ട്രക്കിങ് ആണ് ഉൾപ്പെടുന്നത്. ചെറുത്തും വലുതുമായ ട്രക്കിങ്ങുകൾ അവിടെ ലഭ്യമാണ്. അതിൽ പ്രധാനമായും ചെന്തുരുണി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കുള്ളതാണ്. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ, ഇലകൊഴിയും കാടുകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സാഹസികത നിറഞ്ഞ റോക്ക് ക്ലൈമ്പിങ്, റാപ്പലിങ്, റിവർ ക്രോസ്സിങ് എന്നിവയാണ്. തെന്മല ഡാമിലൂടെയുള്ള ബോട്ടിങ്ങിലൂടെ ചെന്തുരുണി വന്യമൃഗ സങ്കേതത്തിന്റെ ജൈവ വൈവിധ്യം ആസ്വദിക്കാനും. ശിലായുഗ സംസ്കാരത്തിന്റെ ചരിത്രാ അവശിഷ്ടങ്ങളായ ഗൃഹോപകരണങ്ങൾ വലതു കനാൽ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് നിർമ്മിച്ച മാമ്പഴതറ ക്ഷേത്രം ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. പ്രകൃതിസ്നേഹികളെയും സാഹസികരെയും ആകർഷിക്കുന്ന ഒന്നാണ് തെന്മല ഇക്കോ- ടൂറിസം. Ticket booking- http://www.thenmalaecotourism.com/

ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം- അടൽ ടണൽ | Largest Highway tunnel in the world

        ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം ഇപ്പോൾ നമ്മുടെ രാജ്യത്താണ്. ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന തുരങ്കം ലേയ്- മണാലി ഹൈവേയിലാണ്. 9.00കിലോമീറ്റർ 10 മീറ്റർ വീതിയും സമുദ്രനിരപ്പിൽ നിന്നും 10000 അടി മുകളിലുമാണിത്. ഇന്ത്യൻ പ്രാധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയുടെ നാമമാണ് തുരങ്കത്തിന് നൽകിയിരിക്കുന്നത്.         ഈ ടണൽ ലേയ് മണാലിയിലെ ദൂരവും സമയവും കുറക്കുന്നു. സഞ്ചാരികൾക്ക് മുമ്പ് ഗ്രമ്പൂവഴി 6 മണിക്കൂറോളം എടുത്താണ് എത്തേണ്ടത്.  മണാലിയിൽ നിന്നും 24.00 കിലോമീറ്ററും 45 മിനിറ്റും  ടണലിന്റെ മറ്റേ അറ്റത്ത് എത്താൻ സാധിക്കും.ഇപ്പോൾ 45 കിലോമീറ്റർ ലാഭം ഉണ്ട്. 2010 ജൂൺ 28 ന് ആരംഭിച്ച് 3,200 കോടി ചിലവഴിച്ച് ഒക്ടോബർ 3, 2020 അവസാനിച്ച് ഉത്ഘാടനം ചെയ്തു. ഈ ടണലിൽ ഓരോ 150 മീറ്ററിലും ഒരു ടെലിഫോണും, ഓരോ 60 മീറ്ററിലും ഫയർ എസ്റ്റിൻഗ്യൂഷറും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ 250 മീറ്റിലും സിസിടീവി ക്യാമറകൾ ഓട്ടോ ഇൻസിഡന്റ് ഡിറ്റക്ഷൻ സംവിധാനം, ഓരോ500  കിലോമീറ്ററിലും എമർജൻസി എക്സിറ്റ് കൂടാതെ ഓരോ 2.2 കിലോമീറ്ററിലും വാഹനങ്ങൾ തിരിക്കാനുള്ള യൂട്ടേൺ തിരിക്കാനുള്ള ...