ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ റെയിൽ പാതകളിൽ ഒന്നാണ് കൊങ്കൺ റെയിൽ പാത. കർണ്ണാടകയിലെ മങ്കലാപുരം മുതൽ മഹാരാഷ്ട്രയിലെ റോഹ വരെയാണ് ഈ പാത നിലകൊള്ളുന്നത്. 1980 കളിലാണ് കൊങ്കൺ വഴി റെയിൽ പാത വേണമെന്ന ആവശ്യം ശക്തമാകുന്നത്. തുറമുഖ നഗരങ്ങളായ മങ്കലാപുരത്തിനേയും മുംബൈയേയും കൊങ്കൺ തീരത്തിലൂടെയും പശ്ചിമഘട്ട മലനിരകളിലൂടെയും ബന്ധിപ്പിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
മലനിരകളിലൂടെയുള്ള നിർമ്മാണം ചെലവേറിയതും അപകടം നിറഞ്ഞതുമായിരുന്നു. മലനിരകളെ ബന്ധിപ്പിച്ചാണ് എല്ലാ കൊങ്കൺ പാത കടന്നുപോകുന്നത്. 2000 പാലങ്ങളും 91 തുരങ്കങ്ങളും നിർമ്മിക്കേണ്ടി വന്നു. ദുരന്തങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ മിഷീൻ സ്വീഡനിൽ നിന്ന് എത്തിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഗോവയിലെ പ്രകൃതിസ്നേഹികളിൽ നിന്നാണ് ഏറ്റവുമധികം പ്രശ്നം നേരിട്ടത്. കൊങ്കൺ പദ്ധതി തീരത്തിന്റെയും മലനിരകളുടെയും ജൈവവൈവിധ്യം നടക്കുമെന്നായിരുന്നു അവൻ അവകാശപ്പെട്ടത്. ഇതേതുടർന്ന് ഗോവയിലെ പെർണ്ണേ തുരങ്കം നിർമ്മിക്കാൻ ഏതാണ്ട് 6 വർഷത്തോളം സമയമെടത്തു.
ഈ റയിൽ പാത പ്രധാനമായും കടന്നു പോവുന്നത് കൊങ്കൺ തീരത്തിനു സമാനമായിട്ടാണ്. 1966 ൽ മഹാരാഷ്ട്രയിലെ ദിവ മുതൽ തൻവേൽ വരെ പാത നിർമ്മിച്ചു. 1986 ൽ ഈ പാത റോഹ വരെ നീട്ടി. ഇതെ സമയം തന്നെ മങ്കലാപുലത്ത് നിന്നും തൊക്കൂർ വരെ പാത നിർമ്മിച്ചു. കേന്ദ്ര റയിൽവേ മന്ത്രാലയം കൊങ്കൺ വഴിയുള്ള സർവേക്കായി സതേൺ റെയിൽവേയെ ഏർപ്പെടുത്തി. 1984 ൽ സർവേ പൂർത്തിയാക്കി. കർണ്ണാടകയിലെ സൂർത്ത്കൽ മുതൽ ഗോവയിലെ മടഗാവ് വരെയായിരുന്നു ആദ്യ സർവേ. പിന്നീട് റോഹവരെ സർവേ പൂർത്തിയാക്കി. 1990 ജുലൈ 19 ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ (KCRL) രൂപികരിച്ചു. ശ്രീ. ഇ. ശ്രീധരനെ KCRL ന്റെ മേധാവിയായിട്ട് നിയമിച്ചു. 1991 സെപ്റ്റംബർ 15 ന് റോഹയിൽ ഇതിന്റെ തറക്കല്ല് സ്ഥാപ്പിച്ചു.
മലനിരകളിലൂടെയുള്ള നിർമ്മാണം ചെലവേറിയതും അപകടം നിറഞ്ഞതുമായിരുന്നു. മലനിരകളെ ബന്ധിപ്പിച്ചാണ് എല്ലാ കൊങ്കൺ പാത കടന്നുപോകുന്നത്. 2000 പാലങ്ങളും 91 തുരങ്കങ്ങളും നിർമ്മിക്കേണ്ടി വന്നു. ദുരന്തങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ മിഷീൻ സ്വീഡനിൽ നിന്ന് എത്തിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഗോവയിലെ പ്രകൃതിസ്നേഹികളിൽ നിന്നാണ് ഏറ്റവുമധികം പ്രശ്നം നേരിട്ടത്. കൊങ്കൺ പദ്ധതി തീരത്തിന്റെയും മലനിരകളുടെയും ജൈവവൈവിധ്യം നടക്കുമെന്നായിരുന്നു അവൻ അവകാശപ്പെട്ടത്. ഇതേതുടർന്ന് ഗോവയിലെ പെർണ്ണേ തുരങ്കം നിർമ്മിക്കാൻ ഏതാണ്ട് 6 വർഷത്തോളം സമയമെടത്തു.
1998 ജനുവരി 26 നാണ് കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്യ്ത്തത്. വൈദ്യുതികരിക്കാത്ത സിംഗ്ഗിൾ ബ്രോട്ഗേജ് ലൈനാണ് ഇതിൽ ഉള്ളത്. തിരുവനന്തപുരം മുതൽ ഡൽഹി ഹസ്ത്ത നിസാമുദ്ദീൻ വരെ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസ്സാണ് ഈ റൂട്ടിലെ ഏറ്റവും വേഗത കൂടിയ സർവീസ്. മഴക്കാലത്താണ് കൊങ്കൺ റെയിൽവേയുടെ എതാർത്ഥ ഭംഗി ആസ്വദിക്കാൻ കഴിയുന്നത്.
For ticket booking https://www.irctc.co.in/nget/train-search
Comments
Post a Comment