കിഴക്കിന്റെ കാശ്മീരായ മൂന്നാറിലെക്ക് എത്തുന്ന നമ്മളെ സ്വീകരിക്കാനായി റോഡിന്റെ വലതു വശത്ത് നിൽക്കുന്നു മൂന്നാർ ഹെഡ് വർക്ക്സ് അണക്കെട്ട്.പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴയാറിലാണ് ഈ അണക്കെട്ട്. സർ. സി.പി. രാമസ്വമി അയ്യർ ഹെഡ് വർക്ക്സ് അണക്കെട്ട് എന്നും ഇതറിയപ്പെടുന്നു. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ നിന്നും വരുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലേക്ക് വിടുന്നത് ഹെഡ് വർക്ക്സ് അണക്കെട്ടാണ്. 1944 -ൽ ആണ് ഈ അണക്കെട്ടിന്റെ പണി പൂർത്തിയായത് . ഹെഡ് വർക്ക്സ് അണക്കെട്ടിനോട് ചേര്‍ന്ന് നിൽക്കുന്ന മൂന്നാർഹൈഡൽ പാര്‍ക്കും തദ്ദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ റെയിൽ പാതകളിൽ ഒന്നാണ് കൊങ്കൺ റെയിൽ പാത. കർണ്ണാടകയിലെ മങ്കലാപുരം മുതൽ മഹാരാഷ്ട്രയിലെ റോഹ വരെയാണ് ഈ പാത നിലകൊള്ളുന്നത്. 1980 കളിലാണ് കൊങ്കൺ വഴി റെയിൽ പാത വേണമെന്ന ആവശ്യം ശക്തമാകുന്നത്. തുറമുഖ നഗരങ്ങളായ മങ്കലാപുരത്തിനേയും മുംബൈയേയും കൊങ്കൺ തീരത്തിലൂടെയും പശ്ചിമഘട്ട മലനിരകളിലൂടെയും ബന്ധിപ്പിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ഈ റയിൽ പാത പ്രധാനമായും കടന്നു പോവുന്നത് കൊങ്കൺ തീരത്തിനു സമാനമായിട്ടാണ്. 1966 ൽ മഹാരാഷ്ട്രയിലെ ദിവ മുതൽ തൻവേൽ വരെ പാത നിർമ്മിച്ചു. 1986 ൽ ഈ പാത റോഹ വരെ നീട്ടി. ഇതെ സമയം തന്നെ മങ്കലാപുലത്ത് നിന്നും തൊക്കൂർ വരെ പാത നിർമ്മിച്ചു. കേന്ദ്ര റയിൽവേ മന്ത്രാലയം കൊങ്കൺ വഴിയുള്ള സർവേക്കായി സതേൺ റെയിൽവേയെ ഏർപ്പെടുത്തി. 1984 ൽ സർവേ പൂർത്തിയാക്കി. കർണ്ണാടകയിലെ സൂർത്ത്കൽ മുതൽ ഗോവയിലെ മടഗാവ് വരെയായിരുന്നു ആദ്യ സർവേ. പിന്നീട് റോഹവരെ സർവേ പൂർത്തിയാക്കി. 1990 ജുലൈ 19 ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ (KCRL) രൂപികരിച്ചു. ശ്രീ. ഇ. ശ്രീധരനെ KCRL ന്റെ മേധാവിയായിട്ട് നിയമിച്ചു. 1991 സെപ്റ്റംബർ 15 ന് റോഹയിൽ ഇതിന്റെ തറക്കല്ല് സ്...
കാശ്മീർ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കുറേയധികം മലനിരകളും സംഘർഷഭരിതമായ ഭൂമിയും ഒക്കെയാണ്. ജമ്മുകാശ്മീറിന്റെ വേനൽ കാല തലസ്ഥാനമാണ് ശ്രീനഗർ. ശ്രീനഗറിലാണ് ദാൽ തടാകം സ്ഥിതി ചെയ്യുന്നത്. ഒരുപാട് ആളുകൾ ഈ തടാകത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഈ തടാകത്തിലെ പ്രധാന ആകർഷണമാണ് അവിടുത്തെ ശിക്കാരകൾ. തടാകത്തിൽ തന്നെ താമസം ഒരുക്കിതരുന്ന ഹൗസ് ബോട്ടുകളും അവിടെ കാണാൻ സാധിക്കും. Copyright to @ abhi_s എല്ലാ ദിവസവും രാവിലെ ആളുകൾ സാധനങ്ങൾ വാങ്ങുവാനും വിൽക്കുവാനും വള്ളങ്ങളിൽ ഒത്ത് ചേരുന്ന ഒരു ഭാഗം ദാൽ തടാകത്തിൽ കാണാൻ സാധിക്കും. അവിടെ എത്തുന്ന ഒരു ചെറിയ ശതമാനം അവിടെ സന്ദർശിക്കാറുണ്ട്. ഈ തടാകത്തിന്റെ മറ്റൊരു അരികിലാണ് പണ്ട് മുകൾ രാജവംശത്തിലെ ചക്രവർത്തിയായ ജഹാംഗീർ സ്ഥാപിച്ച ഷാലിമാർ ബാഗ് ഉദ്യാനം നിലകൊള്ളുന്നത്. ശ്രീനഗർ വിമാനത്താവളം വഴിയോ, ഉദംപ്പൂർ റേയിൽവേ സ്റ്റേഷൻ വഴിയോ, റോഡ് മാർഗ്ഗമോ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും.
Comments
Post a Comment