ഇന്ത്യയിലെ ആദ്യത്തെ ഇക്കോ- ടൂറിസം നമ്മുടെ നാട്ടിലാണെന്ന് എത്രപേർക്ക് അറിയാം? അതെ, തെന്മലയാണ് അത്. കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്ത് സഹ്യപർവതത്തിന്റെ പടിഞ്ഞാറെ അരികിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.
ഇക്കോ-ടൂറിസത്തിൽ പ്രധാനമായും ട്രക്കിങ് ആണ് ഉൾപ്പെടുന്നത്. ചെറുത്തും വലുതുമായ ട്രക്കിങ്ങുകൾ അവിടെ ലഭ്യമാണ്. അതിൽ പ്രധാനമായും ചെന്തുരുണി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കുള്ളതാണ്. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ, ഇലകൊഴിയും കാടുകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സാഹസികത നിറഞ്ഞ റോക്ക് ക്ലൈമ്പിങ്, റാപ്പലിങ്, റിവർ ക്രോസ്സിങ് എന്നിവയാണ്. തെന്മല ഡാമിലൂടെയുള്ള ബോട്ടിങ്ങിലൂടെ ചെന്തുരുണി വന്യമൃഗ സങ്കേതത്തിന്റെ ജൈവ വൈവിധ്യം ആസ്വദിക്കാനും.
ശിലായുഗ സംസ്കാരത്തിന്റെ ചരിത്രാ അവശിഷ്ടങ്ങളായ ഗൃഹോപകരണങ്ങൾ വലതു കനാൽ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് നിർമ്മിച്ച മാമ്പഴതറ ക്ഷേത്രം ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. പ്രകൃതിസ്നേഹികളെയും സാഹസികരെയും ആകർഷിക്കുന്ന ഒന്നാണ് തെന്മല ഇക്കോ- ടൂറിസം.
Ticket booking- http://www.thenmalaecotourism.com/
Comments
Post a Comment