ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി- റൻ ഓഫ് കച്ച് |Largest salt desert in the world in Malayalam| Yathrakal ishtam
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ, അതാണ് റൻ ഓഫ് കച്ച്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2500 ചതുരശ്ര കിലോമീറ്ററാണ് ഈ ഉപ്പ് ഒരുഭൂമിയുടെ ആകെ വിസ്തീർണ്ണം.
ഒരു കാലത്ത് കടൽ കയറി കിടന്ന ഒരു ഇടമായിരുന്നു റൻ ഓഫ് കച്ച്. കാലക്രമേണ കടൽ പിൻവാങ്ങുകയും അവശേഷിച്ച കടൽജലം വറ്റിപ്പോകുകയും പിന്നീട് ഉപ്പ് രൂപം കൊള്ളുകയും ചെയ്തു. എല്ലാ മഴക്കാലത്തും അവിടെ മഴവെള്ളം കെട്ടിക്കിടന്ന് തടാകം രൂപപ്പെടുകയും, മഴക്കാലം അവസാനിക്കുമ്പോൾ ഉപ്പ് അവിടെ രൂപം കൊള്ളും.
സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു പരുപാടിയാണ് റൻ ഉദ്സവ്. ഗുജറാത്ത് ടൂറിസമാണ് ഈ പരുപാടി നടത്തുന്നത്. വർഷവും 3 മാസത്തോളം നീണ്ടു നിൽക്കുന്ന റൻ ഉദ്സവ് ഡിസംബർ മുതൽ ഫെബ്രുവരിവരെയാണ് നടത്തപ്പെടുന്നത്. 400 ൽ പരം കൂടാരങ്ങളിൽ താമസത്തിനും മറ്റുമുള്ള സൗകര്യവും ഭക്ഷണശാലയും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത നൃത്തം, സംഗീതം, കരകൗശലവിദ്യ, എന്നിവയാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഇതിനെല്ലാം പുറമെ ഒരുപാടത്തികം സാഹസിക പരിപാടികളും ഇവിടെ നടത്തപ്പെടുന്നു. ഗുജറാത്തിൽ വരുന്ന സഞ്ചാരികൾക്ക് മറക്കാൻ കഴിയാത്ത അനുഭവം റൻ ഓഫ് കച്ച് സമ്മാനിക്കും.
Comments
Post a Comment