കർണാടക സംസ്ഥാനത്തിലെ പ്രധാന ഹിൽ സ്റ്റേഷനാണ് ചിക്കമഗളൂർ. നമ്മുടെ നാട്ടിലെ മൂന്നാൻ പോലെ. പ്രകൃതിയുടെ മനോഹാരിത വിളിച്ചു പറയുന്ന ഒരിടമാണ് ഇത്. മലകളും കുന്നുകളും അതിരിടുന്ന താഴ്‌വര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോഫി( കാപ്പി) ഉത്പാദിപ്പിക്കുന്ന ഒരിടമാണിത്. ചിക്കമഗളൂർ എന്ന വാക്കിന് അർത്ഥം ഇളയ മകളുടെ നാട് എന്നാണ്. രുക്ക്മങ്കട എന്ന രാജാവ് തന്റെ ഇളയ മകൾക്ക് സ്ത്രീധനമായി കൊടുത്ത സ്ഥലമാണ്. അത് തന്നെ ആ നാടിന്റെ പേരായി.
|
Coffe plantation |
ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ, 16ാം നൂറ്റാണ്ടിൽ ബാബ ബുധൻ എന്ന സൂഫി സെയ്ന്റ് ഒരിക്കൽ ഹജ്ജിന് പോയപ്പോൾ കോഫി കുടിക്കാൻ ഇടയായി. ആ വ്യത്യസ്ത പാനിയത്തെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അന്ന് യമനിൽ മാത്രമാണ് കാപ്പി കൃഷിയുണ്ടായിരുന്നത്. അവിടെ നിന്നും ഉണക്കിയതല്ലാത്ത കാപ്പിക്കുരു രാജ്യത്തിന് പുറത്തേക്ക് കൊണ്ടുവരുന്നത് കുറ്റക്കരമായിരുന്നു. മറ്റൊരു രാജ്യത്ത് കൃഷി ചെയ്യാത്തിരിക്കാൻ വേണ്ടിയാവാം അവിടെ അങ്ങനെയൊരു നിയമം ഉണ്ടായിയുന്നത്. ഏഴ് കാപ്പിക്കുരു തന്റെ കീശയിലിട്ട് ഇന്ത്യയിലേക്ക് കപ്പൽ കയറി. അത് അദ്ദേഹം ചിക്കമഗളൂരിൽ കൃഷി ചെയ്യ്തു.
1. ദേവരമനയ് (Devaramane)
ദേവരമനയ് എന്ന വാക്കിന്റെ അർത്ഥം ദൈവത്തിന്റെ വീട് എന്നാണ്. ചിക്കമഗളൂർ ടൗണിൽ നിന്ന് 18 കിലോമീറ്റർ ഉണ്ട് ഇങ്ങോട്ട്. കണ്ണിന് കുളിർമ്മ ഏകുന്നതും, മനസ്സിന് ശാന്തത പകർന്നു തരുന്നതുമായ ഇടമാണിത്. അസ്തമയ സൂര്യനെ കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
2. മുയാനഗിരി (Mulainagiri Peak)
അതിമനോഹരമായ ഹൈറേഞ്ച് പാതകളെ ഓർമ്മിപ്പിക്കുന്ന പാത. കർണ്ണാടകയിലെ ഏറ്റവും വലിയ മലയാണ് മുലയാനഗിരി ചിക്കമഗളൂർ ടൗണിൽ നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. മലയുടെ താഴ്‌വാരത്ത് നിന്നും ഏകദേശം 450 പടവുകളുണ്ട് മുകളിലേക്ക്. മലയിലെ ഗുഹകളിൽ തബസ്സു ചെയ്തു എന്ന് പറയപ്പെടുന്ന മുല്ലപ്പസ്വാമിയുടെ ക്ഷേത്രം കുന്നുകയറുമ്പോൾ കാണാൻ സാധിക്കും.
3. ഹിരോകൊലാലെ തടാകം (Hirokolale Lake)
ഹിരോകൊലാലെ തടാകം ചിക്കമഗളൂർ ടൗണിൽ നിന്നും 10 കിലോമീറ്റർ ദൂരമാണ് ഉള്ളത്. കൃഷിക്കും കുടിവെള്ളത്തിനുമാണ് ഇവിടുത്തെ ജലം ഉപയോഗിക്കുന്നത്. വിനോദ പരിപാടികൾ ഒന്നും തന്നെ ഇവിടെയില്ല, ഭാവിയിൽ വന്നേക്കാവുന്നതുമാണ്. ശ്രവണസുഖം നൽകുന്ന കിളികളുടെ സ്വരങ്ങൾ നമ്മുക്ക് ഇവിടെ എത്തിയാൽ ആസ്വദിക്കാൻ കഴിയുന്നതാണ്.
4. മാണിക്യദാര (Mannikkyadhara falls)
|
ബാബ ബുധൻ ഗിരി |
പേരുപോലെ തന്നെ ഇതൊരു വെള്ളച്ചാട്ടമാണ്. ബാബ ബുധൻ ഗിരിയിലൂടെയാണ് മാണിക്യദാരയിലേക്ക് പോവുന്നത്. വളരെ ചെറിയൊരു വെള്ളച്ചാട്ടമാണ് മാണിക്യതദാര. അവിടെ നിന്ന് താഴേക്ക് നോക്കുമ്പോൾ ഉള്ള കാഴ്ച അതിമനോഹരമാണ്.
|
മാണിക്യദാര
|
5. ഭദ്ര വന്യ ജീവി സങ്കേതം ( Badra wild life santuary)
ഭദ്ര വന്യ ജീവി സങ്കേതം കർണ്ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരുവിലാണ്. പ്രധാനമായും കടുവയെയാണ് അവിടെ സംരക്ഷിച്ചിരിക്കുന്നത്. അപൂർവമായി കണ്ടുവരുന്ന സസ്സ്യങ്ങളും ജീവികളും അവിടെ സംരക്ഷിച്ചുവരുന്നുണ്ട്.
|
Badra wildlife sanctuary |
Very informative
ReplyDeleteThnks