Skip to main content

ചിക്കമഗളൂരിൽ പ്രധാനമായി കാണാനുള്ള 5 സ്ഥലങ്ങൾ | Top 5 places to visit in chikamagalur in Malayalam

 കർണാടക സംസ്ഥാനത്തിലെ പ്രധാന ഹിൽ സ്റ്റേഷനാണ് ചിക്കമഗളൂർ. നമ്മുടെ നാട്ടിലെ മൂന്നാൻ പോലെ. പ്രകൃതിയുടെ മനോഹാരിത വിളിച്ചു പറയുന്ന ഒരിടമാണ് ഇത്. മലകളും കുന്നുകളും അതിരിടുന്ന താഴ്‌വര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോഫി( കാപ്പി) ഉത്പാദിപ്പിക്കുന്ന ഒരിടമാണിത്. ചിക്കമഗളൂർ എന്ന വാക്കിന് അർത്ഥം ഇളയ മകളുടെ നാട് എന്നാണ്. രുക്ക്മങ്കട എന്ന രാജാവ് തന്റെ ഇളയ മകൾക്ക് സ്ത്രീധനമായി കൊടുത്ത സ്ഥലമാണ്. അത് തന്നെ ആ നാടിന്റെ പേരായി. 

Coffe plantation

    ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ, 16ാം നൂറ്റാണ്ടിൽ ബാബ ബുധൻ എന്ന സൂഫി സെയ്ന്റ് ഒരിക്കൽ ഹജ്ജിന് പോയപ്പോൾ കോഫി കുടിക്കാൻ ഇടയായി. ആ വ്യത്യസ്ത പാനിയത്തെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അന്ന് യമനിൽ മാത്രമാണ് കാപ്പി കൃഷിയുണ്ടായിരുന്നത്. അവിടെ നിന്നും ഉണക്കിയതല്ലാത്ത കാപ്പിക്കുരു രാജ്യത്തിന് പുറത്തേക്ക് കൊണ്ടുവരുന്നത് കുറ്റക്കരമായിരുന്നു. മറ്റൊരു രാജ്യത്ത് കൃഷി ചെയ്യാത്തിരിക്കാൻ വേണ്ടിയാവാം അവിടെ അങ്ങനെയൊരു നിയമം ഉണ്ടായിയുന്നത്. ഏഴ് കാപ്പിക്കുരു തന്റെ കീശയിലിട്ട് ഇന്ത്യയിലേക്ക് കപ്പൽ കയറി. അത് അദ്ദേഹം ചിക്കമഗളൂരിൽ കൃഷി ചെയ്യ്തു. 

1. ദേവരമനയ് (Devaramane)

ദേവരമനയ് എന്ന വാക്കിന്റെ അർത്ഥം ദൈവത്തിന്റെ വീട് എന്നാണ്. ചിക്കമഗളൂർ ടൗണിൽ നിന്ന് 18 കിലോമീറ്റർ ഉണ്ട് ഇങ്ങോട്ട്. കണ്ണിന് കുളിർമ്മ ഏകുന്നതും, മനസ്സിന് ശാന്തത പകർന്നു തരുന്നതുമായ ഇടമാണിത്. അസ്തമയ സൂര്യനെ കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
Devaramane


2. മുയാനഗിരി (Mulainagiri Peak)

അതിമനോഹരമായ ഹൈറേഞ്ച് പാതകളെ ഓർമ്മിപ്പിക്കുന്ന പാത. കർണ്ണാടകയിലെ ഏറ്റവും വലിയ മലയാണ് മുലയാനഗിരി ചിക്കമഗളൂർ ടൗണിൽ നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. മലയുടെ താഴ്‌വാരത്ത് നിന്നും ഏകദേശം 450 പടവുകളുണ്ട്  മുകളിലേക്ക്. മലയിലെ ഗുഹകളിൽ തബസ്സു ചെയ്തു എന്ന് പറയപ്പെടുന്ന മുല്ലപ്പസ്വാമിയുടെ ക്ഷേത്രം കുന്നുകയറുമ്പോൾ കാണാൻ സാധിക്കും.
Mulainagiri hill top


3. ഹിരോകൊലാലെ തടാകം (Hirokolale Lake)

ഹിരോകൊലാലെ തടാകം ചിക്കമഗളൂർ ടൗണിൽ നിന്നും 10 കിലോമീറ്റർ ദൂരമാണ് ഉള്ളത്. കൃഷിക്കും കുടിവെള്ളത്തിനുമാണ് ഇവിടുത്തെ ജലം ഉപയോഗിക്കുന്നത്. വിനോദ പരിപാടികൾ ഒന്നും തന്നെ ഇവിടെയില്ല, ഭാവിയിൽ വന്നേക്കാവുന്നതുമാണ്.  ശ്രവണസുഖം നൽകുന്ന കിളികളുടെ സ്വരങ്ങൾ നമ്മുക്ക് ഇവിടെ എത്തിയാൽ ആസ്വദിക്കാൻ കഴിയുന്നതാണ്. 
Hirokolale Lake


4. മാണിക്യദാര (Mannikkyadhara falls)

View from Baba budan giri
ബാബ ബുധൻ ഗിരി

പേരുപോലെ തന്നെ ഇതൊരു വെള്ളച്ചാട്ടമാണ്. ബാബ ബുധൻ ഗിരിയിലൂടെയാണ് മാണിക്യദാരയിലേക്ക് പോവുന്നത്. വളരെ ചെറിയൊരു വെള്ളച്ചാട്ടമാണ് മാണിക്യതദാര. അവിടെ നിന്ന് താഴേക്ക് നോക്കുമ്പോൾ ഉള്ള കാഴ്ച അതിമനോഹരമാണ്. 
Manikyadhara
മാണിക്യദാര


5. ഭദ്ര വന്യ ജീവി സങ്കേതം ( Badra wild life santuary)

ഭദ്ര വന്യ ജീവി സങ്കേതം കർണ്ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരുവിലാണ്. പ്രധാനമായും കടുവയെയാണ് അവിടെ സംരക്ഷിച്ചിരിക്കുന്നത്. അപൂർവമായി കണ്ടുവരുന്ന സസ്സ്യങ്ങളും ജീവികളും അവിടെ സംരക്ഷിച്ചുവരുന്നുണ്ട്.
Badra wildlife sanctuary
Badra wildlife sanctuary


Comments

Post a Comment

Popular posts from this blog

ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി- റൻ ഓഫ് കച്ച് |Largest salt desert in the world in Malayalam| Yathrakal ishtam

  ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ, അതാണ് റൻ ഓഫ് കച്ച്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2500 ചതുരശ്ര കിലോമീറ്ററാണ് ഈ ഉപ്പ് ഒരുഭൂമിയുടെ ആകെ വിസ്തീർണ്ണം.      ഒരു കാലത്ത് കടൽ കയറി കിടന്ന ഒരു ഇടമായിരുന്നു റൻ ഓഫ് കച്ച്. കാലക്രമേണ കടൽ പിൻവാങ്ങുകയും അവശേഷിച്ച കടൽജലം വറ്റിപ്പോകുകയും പിന്നീട് ഉപ്പ് രൂപം കൊള്ളുകയും ചെയ്തു. എല്ലാ മഴക്കാലത്തും അവിടെ മഴവെള്ളം കെട്ടിക്കിടന്ന് തടാകം രൂപപ്പെടുകയും, മഴക്കാലം അവസാനിക്കുമ്പോൾ ഉപ്പ് അവിടെ രൂപം കൊള്ളും.     സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു പരുപാടിയാണ് റൻ ഉദ്സവ്. ഗുജറാത്ത് ടൂറിസമാണ് ഈ പരുപാടി നടത്തുന്നത്. വർഷവും 3 മാസത്തോളം നീണ്ടു നിൽക്കുന്ന റൻ ഉദ്സവ് ഡിസംബർ മുതൽ ഫെബ്രുവരിവരെയാണ് നടത്തപ്പെടുന്നത്. 400 ൽ പരം കൂടാരങ്ങളിൽ താമസത്തിനും  മറ്റുമുള്ള സൗകര്യവും ഭക്ഷണശാലയും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത നൃത്തം, സംഗീതം, കരകൗശലവിദ്യ, എന്നിവയാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഇതിനെല്ലാം പുറമെ ഒരുപാടത്തികം സാഹസിക പരിപാടികളും ഇവിടെ നടത്തപ്പെടുന്നു. ഗുജറാത്തിൽ വരുന്...

ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം- അടൽ ടണൽ | Largest Highway tunnel in the world

        ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം ഇപ്പോൾ നമ്മുടെ രാജ്യത്താണ്. ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന തുരങ്കം ലേയ്- മണാലി ഹൈവേയിലാണ്. 9.00കിലോമീറ്റർ 10 മീറ്റർ വീതിയും സമുദ്രനിരപ്പിൽ നിന്നും 10000 അടി മുകളിലുമാണിത്. ഇന്ത്യൻ പ്രാധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയുടെ നാമമാണ് തുരങ്കത്തിന് നൽകിയിരിക്കുന്നത്.         ഈ ടണൽ ലേയ് മണാലിയിലെ ദൂരവും സമയവും കുറക്കുന്നു. സഞ്ചാരികൾക്ക് മുമ്പ് ഗ്രമ്പൂവഴി 6 മണിക്കൂറോളം എടുത്താണ് എത്തേണ്ടത്.  മണാലിയിൽ നിന്നും 24.00 കിലോമീറ്ററും 45 മിനിറ്റും  ടണലിന്റെ മറ്റേ അറ്റത്ത് എത്താൻ സാധിക്കും.ഇപ്പോൾ 45 കിലോമീറ്റർ ലാഭം ഉണ്ട്. 2010 ജൂൺ 28 ന് ആരംഭിച്ച് 3,200 കോടി ചിലവഴിച്ച് ഒക്ടോബർ 3, 2020 അവസാനിച്ച് ഉത്ഘാടനം ചെയ്തു. ഈ ടണലിൽ ഓരോ 150 മീറ്ററിലും ഒരു ടെലിഫോണും, ഓരോ 60 മീറ്ററിലും ഫയർ എസ്റ്റിൻഗ്യൂഷറും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ 250 മീറ്റിലും സിസിടീവി ക്യാമറകൾ ഓട്ടോ ഇൻസിഡന്റ് ഡിറ്റക്ഷൻ സംവിധാനം, ഓരോ500  കിലോമീറ്ററിലും എമർജൻസി എക്സിറ്റ് കൂടാതെ ഓരോ 2.2 കിലോമീറ്ററിലും വാഹനങ്ങൾ തിരിക്കാനുള്ള യൂട്ടേൺ തിരിക്കാനുള്ള ...

ജീവൻ പണയപ്പെടുത്തി നടത്തുന്ന trekking| harihar fort trekking in Malayalam

 സാഹസിഗത എന്നു പറഞ്ഞാൽ പോരാ അതിസാഹസിഗത എന്ന് തന്നെ പറയണം, അങ്ങനെ ഉള്ള സഹസിഗത ഇഷ്ട്ടപെടുന്നവർക്കു പോകാൻ പറ്റിയ ഒരു സ്ഥലമാണ് ഹരിഹർ കോട്ട. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ത്രായമ്പകെശ്വറിൽ നിന്നും കുറച്ചു മാറിയാണ് ഹരിഹർ കോട്ട. ചെകുത്തായ പടികൾ കയറുന്നതാണ് ഇവിടുത്തെ അതിസാഹസിഗത. ഹരിഹർ കോട്ടയുടെ താഴെ എത്തുന്നതും ഒരു തരത്തിൽ പറഞ്ഞാൽ സഹസിഗതയാണ്. ഇവിടെ വേണ്ടത് കായികബലം അല്ല മറിച്ചു മനോബലം ആണ്. മനുഷ്യവാസത്തിന്റെ യാതൊരു സൂചനയും ഇല്ലാത്ത ഒരു പ്രദേശത്തെ റോഡ് അരുകിൽ വണ്ടിയിറങ്ങി കാൽനട യാത്ര തുടങ്ങാം. ഗോത്രവർഗക്കാരാണ് ഈ പ്രദേശത്തു വസിക്കുന്നത്. അവിടവിടെയായി ഓരോ കുടിലുകൾ കാണാം. വേനൽകാലത്ത് ഉണങ്ങി നിൽക്കുന്ന കുറ്റിച്ചെടികൾ യാത്രയിൽ പേടിതോന്നിപ്പിക്കും . പതിമൂന്നാം നൂറ്റാണ്ടിൽ സേവുന രാജവംശത്തിന്റെ ഭരണ കാലത്താണ് സമുദ്ര നിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ ഹരിഹർ ഫോർട്ട്‌ നിർമിച്ചിട്ടുള്ളത്. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇതിന്റെ രൂപകൽപന. വീതി കുറഞ്ഞ കുത്തനെയുള്ള പടികൾ മരണ ഭയത്തെ ഓർമിപ്പിക്കുന്നതാണ്. മനസ്സ് ഒന്ന് പതറിയാൽ മാത്രം മതി. 80 ഡിഗ്രി ചരിവുള്ള കുത്തനെയുള്ള പടികൾ ...