പശ്ചിമ ബംഗാളിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഡാർജിലിംഗ്. അതിമനോഹരമായ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
2,042 മീറ്റർ ഉയരത്തിലാണ് ഡാർജിലിംഗ് സ്ഥിതി ചെയ്യുന്നത്. 19നൂറ്റാണ്ട് മുതൽ ബ്രിട്ടീഷുകാർ അവരുടെ അധികാരം ഇവിടെ ആരംഭിച്ചിരുന്നു. ആ കാലത്ത് തന്നെയാണ് ഇവിടെ തെയ്ല കൃഷി ആരംഭിച്ചത്. ഇതെ തുടർന്ന് ബ്രിട്ടീഷ് ശൈലിയിലുള്ള നിരവധി സ്കൂളുകൾ ഇവിടെ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി വിദ്യാർത്ഥികളെ അവിടേക്ക് ആകർഷിക്കുന്നു.
കൽക്കരി കൊണ്ട് പ്രവർത്തിക്കുന്ന ട്രെയിനാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ജബൽപൂർ മുതൽ ഡാർജിലിംഗ് വരെയാണ് ഈ പാത നിലകൊള്ളുന്നത്. 2അടി വീതിയുള്ള നാരോഗേജ്ജാണ് ഉപയോഗിച്ചിരിക്കുന്നത്. 1879 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 2 വർഷം എടുത്തു ഇത് പൂർത്തിയാക്കാൻ. ഈ റെയിൽവേയുടെ പ്രാധാന്യം മനസ്സിലാക്കി UNESCO ലോകം പൈതൃക പട്ടികയിൽ സ്ഥാനം നൽകിയിട്ടുണ്ട്. ഡാർജിലിംഗിൽ എത്തുന്ന ഏവുമധികം സഞ്ചാരികൾ സന്ദർശിക്കുന്ന ഉദ്യാനമാണ് നൈറ്റിൻഗെയിൽ പാർക്ക് ( Nightingale Park). ഈ ഉദ്യാനത്തിൽ നിന്ന്, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജങ്ക കാണാൻ സാധിക്കും. ഡാർജിലിംഗിന്റെ പ്രകൃതി മനോഹാരിത ഇവിടെ വന്നാൽ നന്നായി തന്നെ ആസ്വദിക്കാൻ കഴിയും.
Powli
ReplyDelete