Skip to main content

മലകളുടെ റാണിയായ ഡാർജിലിംഗിലെ വിശേഷങ്ങൾ | Darjeeling, the queen of hills | Yathrakal ishtam

 


പശ്ചിമ ബംഗാളിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഡാർജിലിംഗ്. അതിമനോഹരമായ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. 

Darjeeling view point.

     2,042 മീറ്റർ ഉയരത്തിലാണ് ഡാർജിലിംഗ് സ്ഥിതി ചെയ്യുന്നത്. 19നൂറ്റാണ്ട് മുതൽ ബ്രിട്ടീഷുകാർ അവരുടെ അധികാരം ഇവിടെ ആരംഭിച്ചിരുന്നു.  ആ കാലത്ത് തന്നെയാണ് ഇവിടെ തെയ്ല കൃഷി ആരംഭിച്ചത്. ഇതെ തുടർന്ന് ബ്രിട്ടീഷ് ശൈലിയിലുള്ള നിരവധി സ്കൂളുകൾ ഇവിടെ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി വിദ്യാർത്ഥികളെ അവിടേക്ക് ആകർഷിക്കുന്നു. 

Coal train in Darjeeling

     കൽക്കരി കൊണ്ട് പ്രവർത്തിക്കുന്ന ട്രെയിനാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ജബൽപൂർ മുതൽ ഡാർജിലിംഗ് വരെയാണ് ഈ പാത നിലകൊള്ളുന്നത്. 2അടി വീതിയുള്ള നാരോഗേജ്ജാണ് ഉപയോഗിച്ചിരിക്കുന്നത്. 1879 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 2 വർഷം എടുത്തു ഇത് പൂർത്തിയാക്കാൻ. ഈ റെയിൽവേയുടെ പ്രാധാന്യം മനസ്സിലാക്കി UNESCO ലോകം പൈതൃക പട്ടികയിൽ സ്ഥാനം നൽകിയിട്ടുണ്ട്. ഡാർജിലിംഗിൽ എത്തുന്ന ഏവുമധികം സഞ്ചാരികൾ സന്ദർശിക്കുന്ന ഉദ്യാനമാണ് നൈറ്റിൻഗെയിൽ പാർക്ക് ( Nightingale Park). ഈ ഉദ്യാനത്തിൽ നിന്ന്, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജങ്ക കാണാൻ സാധിക്കും. ഡാർജിലിംഗിന്റെ പ്രകൃതി മനോഹാരിത ഇവിടെ വന്നാൽ നന്നായി തന്നെ ആസ്വദിക്കാൻ കഴിയും.

Comments

Post a Comment

Popular posts from this blog

മൂന്നാർ ഹെഡ് വർക്ക്സ്അണക്കെട്ട് || headworks dam munnar in Malayalam

കിഴക്കിന്റെ  കാശ്മീരായ മൂന്നാറിലെക്ക് എത്തുന്ന നമ്മളെ സ്വീകരിക്കാനായി റോഡിന്റെ വലതു വശത്ത് നിൽക്കുന്നു മൂന്നാർ ഹെഡ് വർക്ക്സ് അണക്കെട്ട്.പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴയാറിലാണ് ഈ അണക്കെട്ട്. സർ. സി.പി. രാമസ്വമി അയ്യർ ഹെഡ് വർക്ക്സ് അണക്കെട്ട് എന്നും ഇതറിയപ്പെടുന്നു. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ നിന്നും വരുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലേക്ക് വിടുന്നത് ഹെഡ് വർക്ക്സ് അണക്കെട്ടാണ്.   1944 -ൽ ആണ് ഈ അണക്കെട്ടിന്റെ പണി പൂർത്തിയായത് . ഹെഡ് വർക്ക്സ് അണക്കെട്ടിനോട് ചേര്‍ന്ന് നിൽക്കുന്ന മൂന്നാർഹൈഡൽ പാര്‍ക്കും തദ്ദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി- റൻ ഓഫ് കച്ച് |Largest salt desert in the world in Malayalam| Yathrakal ishtam

  ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ, അതാണ് റൻ ഓഫ് കച്ച്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2500 ചതുരശ്ര കിലോമീറ്ററാണ് ഈ ഉപ്പ് ഒരുഭൂമിയുടെ ആകെ വിസ്തീർണ്ണം.      ഒരു കാലത്ത് കടൽ കയറി കിടന്ന ഒരു ഇടമായിരുന്നു റൻ ഓഫ് കച്ച്. കാലക്രമേണ കടൽ പിൻവാങ്ങുകയും അവശേഷിച്ച കടൽജലം വറ്റിപ്പോകുകയും പിന്നീട് ഉപ്പ് രൂപം കൊള്ളുകയും ചെയ്തു. എല്ലാ മഴക്കാലത്തും അവിടെ മഴവെള്ളം കെട്ടിക്കിടന്ന് തടാകം രൂപപ്പെടുകയും, മഴക്കാലം അവസാനിക്കുമ്പോൾ ഉപ്പ് അവിടെ രൂപം കൊള്ളും.     സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു പരുപാടിയാണ് റൻ ഉദ്സവ്. ഗുജറാത്ത് ടൂറിസമാണ് ഈ പരുപാടി നടത്തുന്നത്. വർഷവും 3 മാസത്തോളം നീണ്ടു നിൽക്കുന്ന റൻ ഉദ്സവ് ഡിസംബർ മുതൽ ഫെബ്രുവരിവരെയാണ് നടത്തപ്പെടുന്നത്. 400 ൽ പരം കൂടാരങ്ങളിൽ താമസത്തിനും  മറ്റുമുള്ള സൗകര്യവും ഭക്ഷണശാലയും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത നൃത്തം, സംഗീതം, കരകൗശലവിദ്യ, എന്നിവയാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഇതിനെല്ലാം പുറമെ ഒരുപാടത്തികം സാഹസിക പരിപാടികളും ഇവിടെ നടത്തപ്പെടുന്നു. ഗുജറാത്തിൽ വരുന്...

ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം- അടൽ ടണൽ | Largest Highway tunnel in the world

        ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം ഇപ്പോൾ നമ്മുടെ രാജ്യത്താണ്. ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന തുരങ്കം ലേയ്- മണാലി ഹൈവേയിലാണ്. 9.00കിലോമീറ്റർ 10 മീറ്റർ വീതിയും സമുദ്രനിരപ്പിൽ നിന്നും 10000 അടി മുകളിലുമാണിത്. ഇന്ത്യൻ പ്രാധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയുടെ നാമമാണ് തുരങ്കത്തിന് നൽകിയിരിക്കുന്നത്.         ഈ ടണൽ ലേയ് മണാലിയിലെ ദൂരവും സമയവും കുറക്കുന്നു. സഞ്ചാരികൾക്ക് മുമ്പ് ഗ്രമ്പൂവഴി 6 മണിക്കൂറോളം എടുത്താണ് എത്തേണ്ടത്.  മണാലിയിൽ നിന്നും 24.00 കിലോമീറ്ററും 45 മിനിറ്റും  ടണലിന്റെ മറ്റേ അറ്റത്ത് എത്താൻ സാധിക്കും.ഇപ്പോൾ 45 കിലോമീറ്റർ ലാഭം ഉണ്ട്. 2010 ജൂൺ 28 ന് ആരംഭിച്ച് 3,200 കോടി ചിലവഴിച്ച് ഒക്ടോബർ 3, 2020 അവസാനിച്ച് ഉത്ഘാടനം ചെയ്തു. ഈ ടണലിൽ ഓരോ 150 മീറ്ററിലും ഒരു ടെലിഫോണും, ഓരോ 60 മീറ്ററിലും ഫയർ എസ്റ്റിൻഗ്യൂഷറും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ 250 മീറ്റിലും സിസിടീവി ക്യാമറകൾ ഓട്ടോ ഇൻസിഡന്റ് ഡിറ്റക്ഷൻ സംവിധാനം, ഓരോ500  കിലോമീറ്ററിലും എമർജൻസി എക്സിറ്റ് കൂടാതെ ഓരോ 2.2 കിലോമീറ്ററിലും വാഹനങ്ങൾ തിരിക്കാനുള്ള യൂട്ടേൺ തിരിക്കാനുള്ള ...