കാശ്മീർ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കുറേയധികം മലനിരകളും സംഘർഷഭരിതമായ ഭൂമിയും ഒക്കെയാണ്. ജമ്മുകാശ്മീറിന്റെ വേനൽ കാല തലസ്ഥാനമാണ് ശ്രീനഗർ.
ശ്രീനഗറിലാണ് ദാൽ തടാകം സ്ഥിതി ചെയ്യുന്നത്. ഒരുപാട് ആളുകൾ ഈ തടാകത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഈ തടാകത്തിലെ പ്രധാന ആകർഷണമാണ് അവിടുത്തെ ശിക്കാരകൾ. തടാകത്തിൽ തന്നെ താമസം ഒരുക്കിതരുന്ന ഹൗസ് ബോട്ടുകളും അവിടെ കാണാൻ സാധിക്കും.
Copyright to @ abhi_s |
എല്ലാ ദിവസവും രാവിലെ ആളുകൾ സാധനങ്ങൾ വാങ്ങുവാനും വിൽക്കുവാനും വള്ളങ്ങളിൽ ഒത്ത് ചേരുന്ന ഒരു ഭാഗം ദാൽ തടാകത്തിൽ കാണാൻ സാധിക്കും. അവിടെ എത്തുന്ന ഒരു ചെറിയ ശതമാനം അവിടെ സന്ദർശിക്കാറുണ്ട്. ഈ തടാകത്തിന്റെ മറ്റൊരു അരികിലാണ് പണ്ട് മുകൾ രാജവംശത്തിലെ ചക്രവർത്തിയായ ജഹാംഗീർ സ്ഥാപിച്ച ഷാലിമാർ ബാഗ് ഉദ്യാനം നിലകൊള്ളുന്നത്. ശ്രീനഗർ വിമാനത്താവളം വഴിയോ, ഉദംപ്പൂർ റേയിൽവേ സ്റ്റേഷൻ വഴിയോ, റോഡ് മാർഗ്ഗമോ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും.
Comments
Post a Comment