Skip to main content

Posts

Featured Post

 dsgdsg sudo apt install python3-dev python3-pip python3-setuptools python3-wheel gfortran libopenblas-dev liblapack-dev -y pip3 install scipy
Recent posts

ssdfsdfds

  from ultralytics import YOLO import cv2 import winsound import time # Load pretrained YOLO model model = YOLO( "yolov8n.pt" )   # You can replace with yolov9 if needed # Animal + Human classes we want to detect TARGET_CLASSES = {     0 : "person" ,     14 : "bird" ,     15 : "cat" ,     16 : "dog" ,     17 : "horse" ,     18 : "sheep" ,     19 : "cow" ,     20 : "elephant" ,     21 : "bear" ,     22 : "zebra" ,     23 : "giraffe" } # Alert sound file ALERT_SOUND = "alert.wav" def play_alert ():     try :         winsound . PlaySound ( ALERT_SOUND , winsound . SND_FILENAME )     except :         print ( "Error playing alert sound!" ) def main ():     cap = cv2 .VideoCapture( 0 )   # 0 = default webcam     last_alert_time = 0     while True :     ...

sdsfd

from ultralytics import YOLO import cv2 import BlynkLib import time from datetime import datetime import requests # Blynk Configuration BLYNK_AUTH = "YOUR_BLYNK_AUTH_TOKEN"  # Replace with your Blynk auth token BLYNK_SERVER = "blynk.cloud" # Initialize Blynk blynk = BlynkLib.Blynk(BLYNK_AUTH) # Virtual Pins VPIN_ALERT = 0          # V0 - Alert text display VPIN_DETECTION_LED = 1  # V1 - LED indicator VPIN_LAST_SEEN = 2      # V2 - Last detection timestamp VPIN_ANIMAL_COUNT = 3   # V3 - Number of animals detected VPIN_IMAGE = 4          # V4 - Image widget for detection snapshots # Load YOLO model model = YOLO("yolov8n.pt") # Animal classes to detect animal_classes = {     0: "person",     14: "bird",     15: "cat",     16: "dog",     17: "horse",     18: "sheep",     19: "cow",     20: "elephant",     21: "bear" } ...

അവിസ്മരണീയ വിസ്മയക്കാഴ്ച്ചകളൊരുക്കിയ മൂന്നാർ

തെക്കിൻ്റെ കാശ്മീർ എന്നറിയപ്പെടുന്ന , മുതിരപ്പുഴ, നല്ല തണ്ണി, കുണ്ടള എന്നീ മൂന്ന് ആറുകളുടെ സംഗമസ്ഥാനം,, മൂന്നാർ..... മഞ്ഞണിഞ്ഞ് വെള്ള പുതച്ച മലനിരകളും,, നട്ടുച്ചയ്ക്കു പോലും കാഴ്ച മറയ്ക്കുന്ന കനത്ത മൂടൽ മഞ്ഞും,, ഐസു പോലുറഞ്ഞ വെള്ളവും മരം കോച്ചും തണുപ്പും തുടങ്ങിയ മൂന്ന് പതിറ്റാണ്ടു മുൻപത്തെ മൂന്നാർ യാത്രയുടെ കുളിരിലാണ് വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു യാത്ര പ്ലാൻ ചെയ്തത്. എന്നാൽ ആർദ്രമായ ഓർമകളെല്ലാം അന്യമായ എന്നാൽ അനന്യമായ അനുഭവങ്ങൾ,, അവിസ്മരണീയ വിസ്മയക്കാഴ്ചകൾ ആഴത്തിൽ പതിഞ്ഞ രണ്ട് ദിനങ്ങൾ ആണ് ഇത്തവണ മൂന്നാർ സമ്മാനിച്ചത്....... വളഞ്ഞു പുളഞ്ഞ് മാമലകൾക്കരഞ്ഞാണം തീർത്ത വീതി കുറഞ്ഞ റോഡ്, കുത്തനെയുള്ള കയറ്റങ്ങളും  ഇറക്കങ്ങളും , അവധി ദിനങ്ങളിലെ സന്ദർശകരുടെ കുത്തൊഴുക്കും  മൂലം പല തവണ പല രൂപത്തിൽ പേടിപ്പിച്ചാണ് അവസാനം "ബേബി വില്ല 'യിലേക്ക് ഞങ്ങളെ എത്തിച്ചത്... ' ബ്രേക്കിട്ട്, വളയം തൊടില്ലെന്ന്  ദൃഢനിശ്ചയമെടുത്ത് കീഴടങ്ങിയ ഡ്രൈവർക്ക് പകരം പുതിയ ഡ്രൈവർ കം ഗൈഡ് ആയി എത്തിയ അബിൻ അധികം താമസിയാതെ കുടുംബാംഗമായി മാറിയപ്പോൾ ആകുലതകളില്ലാതെ,, ആശങ്കകളില്ലാതെ മൂന്നാറിൻ്റെ ദൃശ്യ സൗന്ദര്യം മനസിൻ്റെ ക...

ജീവൻ പണയപ്പെടുത്തി നടത്തുന്ന trekking| harihar fort trekking in Malayalam

 സാഹസിഗത എന്നു പറഞ്ഞാൽ പോരാ അതിസാഹസിഗത എന്ന് തന്നെ പറയണം, അങ്ങനെ ഉള്ള സഹസിഗത ഇഷ്ട്ടപെടുന്നവർക്കു പോകാൻ പറ്റിയ ഒരു സ്ഥലമാണ് ഹരിഹർ കോട്ട. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ത്രായമ്പകെശ്വറിൽ നിന്നും കുറച്ചു മാറിയാണ് ഹരിഹർ കോട്ട. ചെകുത്തായ പടികൾ കയറുന്നതാണ് ഇവിടുത്തെ അതിസാഹസിഗത. ഹരിഹർ കോട്ടയുടെ താഴെ എത്തുന്നതും ഒരു തരത്തിൽ പറഞ്ഞാൽ സഹസിഗതയാണ്. ഇവിടെ വേണ്ടത് കായികബലം അല്ല മറിച്ചു മനോബലം ആണ്. മനുഷ്യവാസത്തിന്റെ യാതൊരു സൂചനയും ഇല്ലാത്ത ഒരു പ്രദേശത്തെ റോഡ് അരുകിൽ വണ്ടിയിറങ്ങി കാൽനട യാത്ര തുടങ്ങാം. ഗോത്രവർഗക്കാരാണ് ഈ പ്രദേശത്തു വസിക്കുന്നത്. അവിടവിടെയായി ഓരോ കുടിലുകൾ കാണാം. വേനൽകാലത്ത് ഉണങ്ങി നിൽക്കുന്ന കുറ്റിച്ചെടികൾ യാത്രയിൽ പേടിതോന്നിപ്പിക്കും . പതിമൂന്നാം നൂറ്റാണ്ടിൽ സേവുന രാജവംശത്തിന്റെ ഭരണ കാലത്താണ് സമുദ്ര നിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ ഹരിഹർ ഫോർട്ട്‌ നിർമിച്ചിട്ടുള്ളത്. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇതിന്റെ രൂപകൽപന. വീതി കുറഞ്ഞ കുത്തനെയുള്ള പടികൾ മരണ ഭയത്തെ ഓർമിപ്പിക്കുന്നതാണ്. മനസ്സ് ഒന്ന് പതറിയാൽ മാത്രം മതി. 80 ഡിഗ്രി ചരിവുള്ള കുത്തനെയുള്ള പടികൾ ...

ജഡായു നേച്ചർ പാർക്ക് /. Jadayu nature park in Malayalam |yathrakal ishtam

 ജഡായൂ നേച്ചർ പാര്‍ക്ക്  കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം സ്ഥിതി ചെയ്യുന്നത്. ഇതാണ് ജഡായൂ നേച്ചർ പാര്‍ക്ക്. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലായിരുന്നു പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഈ പദ്ധതി.  രാമായണത്തിലെ ജഡായൂ - രാവണ യുദ്ധം ജഡായുപ്പാറയിൽ വെച്ച് നടന്നതെന്ന്ണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമ്മപ്പെടുത്തും വിധമാണ് ഇവിടുത്തെ പക്ഷി ശിൽപം.200 അടി നീളവും 150 അടി വീതിയും 75 അടി ഉയരത്തിലുമാണ് ശിൽപം നിലകൊള്ളുന്നത്.പക്ഷി ശിൽപ്പത്തിന്റെ ഉള്ളിലൂടെ സഞ്ചരിച്ച് കൊക്കുവരെ എത്താം. ശിൽപ്പത്തിന്റെ കണ്ണിലൂടെ പുറത്തെ കാഴ്ചകൾ കാണാം.  ശിൽപ്പത്തിന്റെ ഉള്ളിൽ രാമായണ കഥയാണ് വിവരിച്ചിരിക്കുന്നത്. ജഡായൂ നേച്ചർ പാര്‍ക്കിലെ ജലപ്രതിസന്ധി പരിഹരിക്കാൻ 2 പാറകളെ യോജിപ്പിച്ച് ചെക്ക് ഡാം നിർമ്മിച്ചു. ജലം എത്തിയതോടെ ജഡായൂപ്പാറയും പരിസരവും പച്ചപ്പാൽ നിറഞ്ഞു. 

മൂന്നാർ ഹെഡ് വർക്ക്സ്അണക്കെട്ട് || headworks dam munnar in Malayalam

കിഴക്കിന്റെ  കാശ്മീരായ മൂന്നാറിലെക്ക് എത്തുന്ന നമ്മളെ സ്വീകരിക്കാനായി റോഡിന്റെ വലതു വശത്ത് നിൽക്കുന്നു മൂന്നാർ ഹെഡ് വർക്ക്സ് അണക്കെട്ട്.പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴയാറിലാണ് ഈ അണക്കെട്ട്. സർ. സി.പി. രാമസ്വമി അയ്യർ ഹെഡ് വർക്ക്സ് അണക്കെട്ട് എന്നും ഇതറിയപ്പെടുന്നു. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ നിന്നും വരുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലേക്ക് വിടുന്നത് ഹെഡ് വർക്ക്സ് അണക്കെട്ടാണ്.   1944 -ൽ ആണ് ഈ അണക്കെട്ടിന്റെ പണി പൂർത്തിയായത് . ഹെഡ് വർക്ക്സ് അണക്കെട്ടിനോട് ചേര്‍ന്ന് നിൽക്കുന്ന മൂന്നാർഹൈഡൽ പാര്‍ക്കും തദ്ദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

ഇടുക്കി - അയ്യപ്പൻകോവിൽ തൂക്കുപാലം. Ayyappankovil hanging bridge in Malayalam

ഇടുക്കി ജില്ലയിലെ കാഞ്ചിയാർ - അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിച്ചുകൊണ്ട് നിലനിൽക്കുന്നു. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണിത്.  2013 ൽ ഇടുക്കി ജലാശയത്തിന് കുറുകേയാണ് ഈ തൂക്കുപാലം നിർമ്മിച്ചത്. 200 മീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പൻകോവിൽ  തൂക്കുപാലം സഞ്ചരികളുടെ മനം കവര്‍ന്നു. വർഷകാലത്ത് നിറഞ്ഞു കിടക്കുന്ന ജലാശയത്തിന് മീതെയായും വേനൽകാലത്ത് വെള്ളം ഇറങ്ങി കഴിഞ്ഞു കാണുന്ന പുൽമേടുകൾക്ക് മീതെയായും നിൽക്കുന്ന തൂക്കുപാലം കണ്ണിനും മനസ്സിനുംഒരുപോലെ സന്തോഷം പകരുന്നു.  

Chokramudi Peak || short blog || Yathrakal ishtam

 Chokramudi Peak is the one of the highest peak in Idukki, Kerala at the elevation of 7300 ft. Located in the Eravikulam national park between bisonvalley and munnar.    This peak provides a beautiful view of the surrounding valley, mountains covered with dense forest and tea plantation. Also an amazing view of anamudi peak and Idukki dam. That's an unforgettable experience. Chokramudi Trek is very short and easy trek that can be done in a day. The starting point of the trek is near from bisonvalley. From here, the trek can be of 4 to 6 hours to covering a distance of 10km upwards.   Months of December to February is the best time to trek anywhere in munnar. The breezing atmosphere and the chilling cold gives you an unforgettable memory.

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം-ഋഷികേശ് |Yathrakal ishtam| spiritual capital of India Rishikesh in Malayalam

Kedarnath temple Photo courtesy insta@ keraliann വടക്കൻ ഉത്തരാഖണ്ഡിലെ ഒരു നഗരമാണ് ഋഷികേശ്. ഹിമാലയൻ മലനിരകൾ അതിരിട്ടു നിൽക്കുന്ന താഴ് വരയിൽ പുണ്ണ്യനദിയായ ഗംഗയുടെ തീരത്താണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. നൂറിലധികം ക്ഷേത്രങ്ങളും യോഗ കേന്ദ്രങ്ങളും, പ്രകൃതി മനോഹാരിതയുമാണ് ഈ സ്ഥലത്തെ സവിശേഷമാക്കുന്നത്     കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളിലേക്കുള്ള  യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പണ്ട് കാലത്ത് ഋഷിവര്യന്മാർ ശാന്തമായ ഗംഗയുടെ തീരത്ത് തപസ്സ് ചെയ്യതിരുന്നതായി പറയപ്പെടുന്നു. യോഗ കാപ്പിറ്റൽ എന്ന് അറിയപ്പെടുന്നത് ഋഷികേശാണ്. ഒരുപാടത്തികം യോഗ കേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. ആദ്യകാലത്ത് ആത്മീയത തേടിയായിരുന്നു ഏറ്റവുമധികം ആളുകൾ ഇവിടെ എത്തിച്ചേരുന്നത്. ഇപ്പോൾ ആത്മീയതക്ക് പുറമെ ടൂറിസവും പച്ച പിടിച്ചിട്ടുണ്ട്.     ഗംഗയിലുടെയുള്ള റിവർ റാഫ്ടിംഗ്, പാരാഗ്ലൈടിംഗ്, കായാക്കിങ്, ബൻജി ജംമ്പിങ്,  ക്യാമ്പിങ്. ഇത്തരത്തിലുള്ള നിരവധി സാഹസിക പ്രവർത്തനങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.