ജഡായൂ നേച്ചർ പാര്‍ക്ക്
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം സ്ഥിതി ചെയ്യുന്നത്. ഇതാണ് ജഡായൂ നേച്ചർ പാര്‍ക്ക്. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലായിരുന്നു പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഈ പദ്ധതി.
രാമായണത്തിലെ ജഡായൂ - രാവണ യുദ്ധം ജഡായുപ്പാറയിൽ വെച്ച് നടന്നതെന്ന്ണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമ്മപ്പെടുത്തും വിധമാണ് ഇവിടുത്തെ പക്ഷി ശിൽപം.200 അടി നീളവും 150 അടി വീതിയും 75 അടി ഉയരത്തിലുമാണ് ശിൽപം നിലകൊള്ളുന്നത്.പക്ഷി ശിൽപ്പത്തിന്റെ ഉള്ളിലൂടെ സഞ്ചരിച്ച് കൊക്കുവരെ എത്താം. ശിൽപ്പത്തിന്റെ കണ്ണിലൂടെ പുറത്തെ കാഴ്ചകൾ കാണാം.
ശിൽപ്പത്തിന്റെ ഉള്ളിൽ രാമായണ കഥയാണ് വിവരിച്ചിരിക്കുന്നത്. ജഡായൂ നേച്ചർ പാര്‍ക്കിലെ ജലപ്രതിസന്ധി പരിഹരിക്കാൻ 2 പാറകളെ യോജിപ്പിച്ച് ചെക്ക് ഡാം നിർമ്മിച്ചു. ജലം എത്തിയതോടെ ജഡായൂപ്പാറയും പരിസരവും പച്ചപ്പാൽ നിറഞ്ഞു.
Comments
Post a Comment