സാഹസിഗത എന്നു പറഞ്ഞാൽ പോരാ അതിസാഹസിഗത എന്ന് തന്നെ പറയണം, അങ്ങനെ ഉള്ള സഹസിഗത ഇഷ്ട്ടപെടുന്നവർക്കു പോകാൻ പറ്റിയ ഒരു സ്ഥലമാണ് ഹരിഹർ കോട്ട.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ത്രായമ്പകെശ്വറിൽ നിന്നും കുറച്ചു മാറിയാണ് ഹരിഹർ കോട്ട. ചെകുത്തായ പടികൾ കയറുന്നതാണ് ഇവിടുത്തെ അതിസാഹസിഗത. ഹരിഹർ കോട്ടയുടെ താഴെ എത്തുന്നതും ഒരു തരത്തിൽ പറഞ്ഞാൽ സഹസിഗതയാണ്. ഇവിടെ വേണ്ടത് കായികബലം അല്ല മറിച്ചു മനോബലം ആണ്.
മനുഷ്യവാസത്തിന്റെ യാതൊരു സൂചനയും ഇല്ലാത്ത ഒരു പ്രദേശത്തെ റോഡ് അരുകിൽ വണ്ടിയിറങ്ങി കാൽനട യാത്ര തുടങ്ങാം. ഗോത്രവർഗക്കാരാണ് ഈ പ്രദേശത്തു വസിക്കുന്നത്. അവിടവിടെയായി ഓരോ കുടിലുകൾ കാണാം. വേനൽകാലത്ത് ഉണങ്ങി നിൽക്കുന്ന കുറ്റിച്ചെടികൾ യാത്രയിൽ പേടിതോന്നിപ്പിക്കും
.
പതിമൂന്നാം നൂറ്റാണ്ടിൽ സേവുന രാജവംശത്തിന്റെ ഭരണ കാലത്താണ് സമുദ്ര നിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ ഹരിഹർ ഫോർട്ട് നിർമിച്ചിട്ടുള്ളത്. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇതിന്റെ രൂപകൽപന. വീതി കുറഞ്ഞ കുത്തനെയുള്ള പടികൾ മരണ ഭയത്തെ ഓർമിപ്പിക്കുന്നതാണ്. മനസ്സ് ഒന്ന് പതറിയാൽ മാത്രം മതി.
80 ഡിഗ്രി ചരിവുള്ള
കുത്തനെയുള്ള പടികൾ കയറി ചെല്ലുന്നത് മിനാർ ആകൃതിയിൽ പണി തീർത്ത കോട്ടയുടെ പ്രധാന കവാടം കാണാം. പിന്നീട് പാറ തുരന്ന് ഉണ്ടാക്കിയ വീതി കുറഞ്ഞ തുരങ്കത്തിലൂടെ കുനിഞ്ഞു വേണം നടന്നു പോവാൻ. അവിടുന്ന് മുകളിലേക്കു ഗോവണികണക്കുളള പടികൾ വഴി വളഞ്ഞു പുളഞ്ഞു കയറി പോവാം. ഇതിന് ആദ്യം കയറിയ പടികളേക്കാൾ ചെരിവ് കൂടുതൽ ഉണ്ട്. പാറയിൽ കൊത്തിയ പടികൾക്ക് ഇരു വശവും കൈ പിടിച്ചു കയറാൻ വേണ്ടി പൊഴികൾ നിർമ്മിച്ചിരിക്കുന്നു. ഈ പടികൾ മുകളിലേക്ക് കയറി എത്തുന്നത് ഫോർട്ടിന്റെ സമതലമായ മുകളിലേക്കാണ്. അവിടെ ശുദ്ധ ജലം ശേഖരിക്കുന്നതിനുവേണ്ടി പാറയിൽ തീർത്ത, ചതുരാകൃതിയിൽ ഉള്ള സംഭരണികൾ ഉണ്ട്.
കാലപഴക്കം കൊണ്ട് ഭൂരിഭാഗവും നശിച്ചു പോയ കോട്ടയുടെ ആയുധപ്പുരയും കവാടവും മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അവിടെ നിന്നും കോട്ടയുടെ ഏറ്റവും ഉയർന്ന പാറയിലേക്ക് കയറാൻ പടികളോ മറ്റു മാർഗങ്ങളോ ഇല്ല. പാറയിൽ തൂങ്ങി പിടിച്ച് തന്നെ കയറണം. മുകളിൽ എത്തിയാൽ 360 ഡിഗ്രിയിൽയിൽ ചുറ്റുമുള്ള കാഴ്ചകൾ കാണാം.
ബോംബൈയിലേക്ക് ജലസേചനത്തിനു വെള്ളം സംഭരിക്കുന്ന Alwand ഡാം, കൃഷിയിടങ്ങൾ പുഴകൾ, ഗ്രാമങ്ങൾ എന്നിവ അവിടെ നിന്നും കാണാൻ സാധിക്കും.
കയറുന്നതിനേക്കാൾ പ്രയാസകരമാണ് ഇറക്കം. പടികളുടെ ചരിവും താഴ്ചയും ഭീതിപ്പെടുത്തുന്നതായിരുന്നു. താഴ്ചയിലേക്ക് ദൃഷ്‌ടി പോവാതെ ചുവട് വയ്‌ക്കേണ്ട പടികളിലേക്ക് മാത്രം ശ്രദ്ധിച്ച് പടികളിൽ ഇരുന്നാണ് താഴേക്ക് ഇറങ്ങണം. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു അനുഭവമാകും ഹരിഹർ കോട്ട യാത്ര.
Comments
Post a Comment