സാഹസിഗത എന്നു പറഞ്ഞാൽ പോരാ അതിസാഹസിഗത എന്ന് തന്നെ പറയണം, അങ്ങനെ ഉള്ള സഹസിഗത ഇഷ്ട്ടപെടുന്നവർക്കു പോകാൻ പറ്റിയ ഒരു സ്ഥലമാണ് ഹരിഹർ കോട്ട. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ത്രായമ്പകെശ്വറിൽ നിന്നും കുറച്ചു മാറിയാണ് ഹരിഹർ കോട്ട. ചെകുത്തായ പടികൾ കയറുന്നതാണ് ഇവിടുത്തെ അതിസാഹസിഗത. ഹരിഹർ കോട്ടയുടെ താഴെ എത്തുന്നതും ഒരു തരത്തിൽ പറഞ്ഞാൽ സഹസിഗതയാണ്. ഇവിടെ വേണ്ടത് കായികബലം അല്ല മറിച്ചു മനോബലം ആണ്. മനുഷ്യവാസത്തിന്റെ യാതൊരു സൂചനയും ഇല്ലാത്ത ഒരു പ്രദേശത്തെ റോഡ് അരുകിൽ വണ്ടിയിറങ്ങി കാൽനട യാത്ര തുടങ്ങാം. ഗോത്രവർഗക്കാരാണ് ഈ പ്രദേശത്തു വസിക്കുന്നത്. അവിടവിടെയായി ഓരോ കുടിലുകൾ കാണാം. വേനൽകാലത്ത് ഉണങ്ങി നിൽക്കുന്ന കുറ്റിച്ചെടികൾ യാത്രയിൽ പേടിതോന്നിപ്പിക്കും . പതിമൂന്നാം നൂറ്റാണ്ടിൽ സേവുന രാജവംശത്തിന്റെ ഭരണ കാലത്താണ് സമുദ്ര നിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ ഹരിഹർ ഫോർട്ട് നിർമിച്ചിട്ടുള്ളത്. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇതിന്റെ രൂപകൽപന. വീതി കുറഞ്ഞ കുത്തനെയുള്ള പടികൾ മരണ ഭയത്തെ ഓർമിപ്പിക്കുന്നതാണ്. മനസ്സ് ഒന്ന് പതറിയാൽ മാത്രം മതി. 80 ഡിഗ്രി ചരിവുള്ള കുത്തനെയുള്ള പടികൾ ...
A journey of joy