Skip to main content

Posts

Showing posts from May, 2021

ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി- റൻ ഓഫ് കച്ച് |Largest salt desert in the world in Malayalam| Yathrakal ishtam

  ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ, അതാണ് റൻ ഓഫ് കച്ച്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2500 ചതുരശ്ര കിലോമീറ്ററാണ് ഈ ഉപ്പ് ഒരുഭൂമിയുടെ ആകെ വിസ്തീർണ്ണം.      ഒരു കാലത്ത് കടൽ കയറി കിടന്ന ഒരു ഇടമായിരുന്നു റൻ ഓഫ് കച്ച്. കാലക്രമേണ കടൽ പിൻവാങ്ങുകയും അവശേഷിച്ച കടൽജലം വറ്റിപ്പോകുകയും പിന്നീട് ഉപ്പ് രൂപം കൊള്ളുകയും ചെയ്തു. എല്ലാ മഴക്കാലത്തും അവിടെ മഴവെള്ളം കെട്ടിക്കിടന്ന് തടാകം രൂപപ്പെടുകയും, മഴക്കാലം അവസാനിക്കുമ്പോൾ ഉപ്പ് അവിടെ രൂപം കൊള്ളും.     സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു പരുപാടിയാണ് റൻ ഉദ്സവ്. ഗുജറാത്ത് ടൂറിസമാണ് ഈ പരുപാടി നടത്തുന്നത്. വർഷവും 3 മാസത്തോളം നീണ്ടു നിൽക്കുന്ന റൻ ഉദ്സവ് ഡിസംബർ മുതൽ ഫെബ്രുവരിവരെയാണ് നടത്തപ്പെടുന്നത്. 400 ൽ പരം കൂടാരങ്ങളിൽ താമസത്തിനും  മറ്റുമുള്ള സൗകര്യവും ഭക്ഷണശാലയും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത നൃത്തം, സംഗീതം, കരകൗശലവിദ്യ, എന്നിവയാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഇതിനെല്ലാം പുറമെ ഒരുപാടത്തികം സാഹസിക പരിപാടികളും ഇവിടെ നടത്തപ്പെടുന്നു. ഗുജറാത്തിൽ വരുന്...

മലകളുടെ റാണിയായ ഡാർജിലിംഗിലെ വിശേഷങ്ങൾ | Darjeeling, the queen of hills | Yathrakal ishtam

  പശ്ചിമ ബംഗാളിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഡാർജിലിംഗ്. അതിമനോഹരമായ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.       2,042 മീറ്റർ ഉയരത്തിലാണ് ഡാർജിലിംഗ് സ്ഥിതി ചെയ്യുന്നത്. 19നൂറ്റാണ്ട് മുതൽ ബ്രിട്ടീഷുകാർ അവരുടെ അധികാരം ഇവിടെ ആരംഭിച്ചിരുന്നു.  ആ കാലത്ത് തന്നെയാണ് ഇവിടെ തെയ്ല കൃഷി ആരംഭിച്ചത്. ഇതെ തുടർന്ന് ബ്രിട്ടീഷ് ശൈലിയിലുള്ള നിരവധി സ്കൂളുകൾ ഇവിടെ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി വിദ്യാർത്ഥികളെ അവിടേക്ക് ആകർഷിക്കുന്നു.       കൽക്കരി കൊണ്ട് പ്രവർത്തിക്കുന്ന ട്രെയിനാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ജബൽപൂർ മുതൽ ഡാർജിലിംഗ് വരെയാണ് ഈ പാത നിലകൊള്ളുന്നത്. 2അടി വീതിയുള്ള നാരോഗേജ്ജാണ് ഉപയോഗിച്ചിരിക്കുന്നത്. 1879 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 2 വർഷം എടുത്തു ഇത് പൂർത്തിയാക്കാൻ. ഈ റെയിൽവേയുടെ പ്രാധാന്യം മനസ്സിലാക്കി UNESCO ലോകം പൈതൃക പട്ടികയിൽ സ്ഥാനം നൽകിയിട്ടുണ്ട്. ഡാർജിലിംഗിൽ എത്തുന്ന ഏവുമധികം സഞ്ചാരികൾ സന്ദർശിക്കുന്ന ഉദ്യാനമാണ് നൈറ്റിൻഗെയിൽ പാർക്ക് ( Nightingale Park). ഈ ഉദ്യാനത...