ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ റെയിൽ പാതകളിൽ ഒന്നാണ് കൊങ്കൺ റെയിൽ പാത. കർണ്ണാടകയിലെ മങ്കലാപുരം മുതൽ മഹാരാഷ്ട്രയിലെ റോഹ വരെയാണ് ഈ പാത നിലകൊള്ളുന്നത്. 1980 കളിലാണ് കൊങ്കൺ വഴി റെയിൽ പാത വേണമെന്ന ആവശ്യം ശക്തമാകുന്നത്. തുറമുഖ നഗരങ്ങളായ മങ്കലാപുരത്തിനേയും മുംബൈയേയും കൊങ്കൺ തീരത്തിലൂടെയും പശ്ചിമഘട്ട മലനിരകളിലൂടെയും ബന്ധിപ്പിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ഈ റയിൽ പാത പ്രധാനമായും കടന്നു പോവുന്നത് കൊങ്കൺ തീരത്തിനു സമാനമായിട്ടാണ്. 1966 ൽ മഹാരാഷ്ട്രയിലെ ദിവ മുതൽ തൻവേൽ വരെ പാത നിർമ്മിച്ചു. 1986 ൽ ഈ പാത റോഹ വരെ നീട്ടി. ഇതെ സമയം തന്നെ മങ്കലാപുലത്ത് നിന്നും തൊക്കൂർ വരെ പാത നിർമ്മിച്ചു. കേന്ദ്ര റയിൽവേ മന്ത്രാലയം കൊങ്കൺ വഴിയുള്ള സർവേക്കായി സതേൺ റെയിൽവേയെ ഏർപ്പെടുത്തി. 1984 ൽ സർവേ പൂർത്തിയാക്കി. കർണ്ണാടകയിലെ സൂർത്ത്കൽ മുതൽ ഗോവയിലെ മടഗാവ് വരെയായിരുന്നു ആദ്യ സർവേ. പിന്നീട് റോഹവരെ സർവേ പൂർത്തിയാക്കി. 1990 ജുലൈ 19 ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ (KCRL) രൂപികരിച്ചു. ശ്രീ. ഇ. ശ്രീധരനെ KCRL ന്റെ മേധാവിയായിട്ട് നിയമിച്ചു. 1991 സെപ്റ്റംബർ 15 ന് റോഹയിൽ ഇതിന്റെ തറക്കല്ല് സ്...
A journey of joy