ഇന്ത്യക്കാർക്ക് സുപരിചിതമായ അയൽ രാജ്യമാണ് നേപ്പാൾ. നേപ്പാൾ നിന്ന് ഒരുപാട് ആളുകൾ ഇന്ത്യയിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാർക്ക് നേപ്പാളിലേക്ക് പോവാൻ വിസയുടെ ആവശ്യം ഒന്നും ഇല്ല അതുപോലെ തന്നെ അവർക്ക് ഇങ്ങോട്ടും. ഹിമാലയ മലനിരകളാൽ ചുറ്റപ്പെട്ടത്തും ഇന്റൊ- ഗംഗ സമതലത്തിന്റെ ഭാഗവുമാണ് ഈ രാജ്യം. മല മുകളിലേക്കുള്ള ട്രെക്കിങ്ങ്, പാരാ ഗ്ലൈഡിങ് കൂടാതെ തന്നെ ആ നാടിന്റെ ആത്മീയതയും എല്ലാം തന്നെ അവിടെ എത്തിയാൽ കാണാൻ സാധിക്കും. 2015 ൽ നേപ്പാളിലുണ്ടായ ഭൂചലനം ഏതാണ്ട് 14 ളം ജില്ലകളിലാണ് നാശനഷ്ടം വിതച്ചത്. കാഠ്മണ്ഡുവിലെ ചില ചരിത്രാവശിഷ്ടങ്ങളെ അത് ബാധിച്ചു. ഇപ്പോൾ പുനരുദ്ധാനം നടത്തി പഴയ അവസ്ഥയിൽ കൊണ്ടു വന്നിട്ടുണ്ട്. കാഠ്മാണ്ഡു (Kathmandu) നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു. ഒരുപ്പാടതികം ആളുകൾ തിങ്ങി നിറഞ്ഞ് താമസിക്കുന്നു. ചരിത്രത്തിന്റെ ശേഷിപ്പുകൾ നിരവധി കാണാൻ സാധിക്കും. ബോധനാദ് സ്തൂപം ടിബറ്റ് സന്ന്യാസികളുടെ ഒരു ആരാധനകേന്ദ്രമാണ്. ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം അത് നിലകൊള്ളുന്ന സ്ഥലം തന്നെയാണ്. ടിബറ്റൻ തോരണങ്ങൾ കെട്ടി അലങ്കരിച്ച ഒ...
A journey of joy