Skip to main content

Posts

Showing posts from April, 2024

അവിസ്മരണീയ വിസ്മയക്കാഴ്ച്ചകളൊരുക്കിയ മൂന്നാർ

തെക്കിൻ്റെ കാശ്മീർ എന്നറിയപ്പെടുന്ന , മുതിരപ്പുഴ, നല്ല തണ്ണി, കുണ്ടള എന്നീ മൂന്ന് ആറുകളുടെ സംഗമസ്ഥാനം,, മൂന്നാർ..... മഞ്ഞണിഞ്ഞ് വെള്ള പുതച്ച മലനിരകളും,, നട്ടുച്ചയ്ക്കു പോലും കാഴ്ച മറയ്ക്കുന്ന കനത്ത മൂടൽ മഞ്ഞും,, ഐസു പോലുറഞ്ഞ വെള്ളവും മരം കോച്ചും തണുപ്പും തുടങ്ങിയ മൂന്ന് പതിറ്റാണ്ടു മുൻപത്തെ മൂന്നാർ യാത്രയുടെ കുളിരിലാണ് വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു യാത്ര പ്ലാൻ ചെയ്തത്. എന്നാൽ ആർദ്രമായ ഓർമകളെല്ലാം അന്യമായ എന്നാൽ അനന്യമായ അനുഭവങ്ങൾ,, അവിസ്മരണീയ വിസ്മയക്കാഴ്ചകൾ ആഴത്തിൽ പതിഞ്ഞ രണ്ട് ദിനങ്ങൾ ആണ് ഇത്തവണ മൂന്നാർ സമ്മാനിച്ചത്....... വളഞ്ഞു പുളഞ്ഞ് മാമലകൾക്കരഞ്ഞാണം തീർത്ത വീതി കുറഞ്ഞ റോഡ്, കുത്തനെയുള്ള കയറ്റങ്ങളും  ഇറക്കങ്ങളും , അവധി ദിനങ്ങളിലെ സന്ദർശകരുടെ കുത്തൊഴുക്കും  മൂലം പല തവണ പല രൂപത്തിൽ പേടിപ്പിച്ചാണ് അവസാനം "ബേബി വില്ല 'യിലേക്ക് ഞങ്ങളെ എത്തിച്ചത്... ' ബ്രേക്കിട്ട്, വളയം തൊടില്ലെന്ന്  ദൃഢനിശ്ചയമെടുത്ത് കീഴടങ്ങിയ ഡ്രൈവർക്ക് പകരം പുതിയ ഡ്രൈവർ കം ഗൈഡ് ആയി എത്തിയ അബിൻ അധികം താമസിയാതെ കുടുംബാംഗമായി മാറിയപ്പോൾ ആകുലതകളില്ലാതെ,, ആശങ്കകളില്ലാതെ മൂന്നാറിൻ്റെ ദൃശ്യ സൗന്ദര്യം മനസിൻ്റെ ക...