Skip to main content

Posts

Showing posts from February, 2022

മൂന്നാർ ഹെഡ് വർക്ക്സ്അണക്കെട്ട് || headworks dam munnar in Malayalam

കിഴക്കിന്റെ  കാശ്മീരായ മൂന്നാറിലെക്ക് എത്തുന്ന നമ്മളെ സ്വീകരിക്കാനായി റോഡിന്റെ വലതു വശത്ത് നിൽക്കുന്നു മൂന്നാർ ഹെഡ് വർക്ക്സ് അണക്കെട്ട്.പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴയാറിലാണ് ഈ അണക്കെട്ട്. സർ. സി.പി. രാമസ്വമി അയ്യർ ഹെഡ് വർക്ക്സ് അണക്കെട്ട് എന്നും ഇതറിയപ്പെടുന്നു. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ നിന്നും വരുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലേക്ക് വിടുന്നത് ഹെഡ് വർക്ക്സ് അണക്കെട്ടാണ്.   1944 -ൽ ആണ് ഈ അണക്കെട്ടിന്റെ പണി പൂർത്തിയായത് . ഹെഡ് വർക്ക്സ് അണക്കെട്ടിനോട് ചേര്‍ന്ന് നിൽക്കുന്ന മൂന്നാർഹൈഡൽ പാര്‍ക്കും തദ്ദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

ഇടുക്കി - അയ്യപ്പൻകോവിൽ തൂക്കുപാലം. Ayyappankovil hanging bridge in Malayalam

ഇടുക്കി ജില്ലയിലെ കാഞ്ചിയാർ - അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിച്ചുകൊണ്ട് നിലനിൽക്കുന്നു. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണിത്.  2013 ൽ ഇടുക്കി ജലാശയത്തിന് കുറുകേയാണ് ഈ തൂക്കുപാലം നിർമ്മിച്ചത്. 200 മീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പൻകോവിൽ  തൂക്കുപാലം സഞ്ചരികളുടെ മനം കവര്‍ന്നു. വർഷകാലത്ത് നിറഞ്ഞു കിടക്കുന്ന ജലാശയത്തിന് മീതെയായും വേനൽകാലത്ത് വെള്ളം ഇറങ്ങി കഴിഞ്ഞു കാണുന്ന പുൽമേടുകൾക്ക് മീതെയായും നിൽക്കുന്ന തൂക്കുപാലം കണ്ണിനും മനസ്സിനുംഒരുപോലെ സന്തോഷം പകരുന്നു.