Skip to main content

Posts

Showing posts from June, 2021

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം-ഋഷികേശ് |Yathrakal ishtam| spiritual capital of India Rishikesh in Malayalam

Kedarnath temple Photo courtesy insta@ keraliann വടക്കൻ ഉത്തരാഖണ്ഡിലെ ഒരു നഗരമാണ് ഋഷികേശ്. ഹിമാലയൻ മലനിരകൾ അതിരിട്ടു നിൽക്കുന്ന താഴ് വരയിൽ പുണ്ണ്യനദിയായ ഗംഗയുടെ തീരത്താണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. നൂറിലധികം ക്ഷേത്രങ്ങളും യോഗ കേന്ദ്രങ്ങളും, പ്രകൃതി മനോഹാരിതയുമാണ് ഈ സ്ഥലത്തെ സവിശേഷമാക്കുന്നത്     കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളിലേക്കുള്ള  യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പണ്ട് കാലത്ത് ഋഷിവര്യന്മാർ ശാന്തമായ ഗംഗയുടെ തീരത്ത് തപസ്സ് ചെയ്യതിരുന്നതായി പറയപ്പെടുന്നു. യോഗ കാപ്പിറ്റൽ എന്ന് അറിയപ്പെടുന്നത് ഋഷികേശാണ്. ഒരുപാടത്തികം യോഗ കേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. ആദ്യകാലത്ത് ആത്മീയത തേടിയായിരുന്നു ഏറ്റവുമധികം ആളുകൾ ഇവിടെ എത്തിച്ചേരുന്നത്. ഇപ്പോൾ ആത്മീയതക്ക് പുറമെ ടൂറിസവും പച്ച പിടിച്ചിട്ടുണ്ട്.     ഗംഗയിലുടെയുള്ള റിവർ റാഫ്ടിംഗ്, പാരാഗ്ലൈടിംഗ്, കായാക്കിങ്, ബൻജി ജംമ്പിങ്,  ക്യാമ്പിങ്. ഇത്തരത്തിലുള്ള നിരവധി സാഹസിക പ്രവർത്തനങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.